Connect with us

ദേശീയം

എൽഐസിയിൽ വിദേശ നിക്ഷേപം അനുവദിക്കുന്നത് പരി​ഗണിച്ച് കേന്ദ്ര സർക്കാർ

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിൽ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. മെ​ഗ ഐപിഒയിലേക്ക് നീങ്ങുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിൽ നിശ്ചിത ശതമാനം ഓഹരി വിദേശ നിക്ഷേപ അടിസ്ഥാനത്തിൽ നീക്കിവയ്ക്കാനാണ് സർക്കാർ പദ്ധതിയെന്നാണ് ദേശീയ മാധ്യമ റിപ്പോർ‌ട്ടുകൾ. പ്രമുഖ മാധ്യമ സ്ഥാപനമായ ബ്ലൂംബെർ​ഗാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ, എത്ര ശതമാനം ഓഹരി എഫ്ഡിഐ വിഭാ​ഗത്തിലേക്ക് നീക്കിവയ്ക്കും എന്നതിൽ വ്യക്തതയില്ല.

ഈ മാസം ആദ്യ നടന്ന ഒരു ഉന്നത യോ​ഗത്തിൽ പൊതുമേഖല ബാങ്കുകൾക്ക് 20 ശതമാനം എഫ്ഡിഐ നിക്ഷേപ പരിധി നിശ്ചയിച്ചതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. റിസർവ് ബാങ്കിന്റെ നിർവചന പ്രകാരം, എഫ്ഡിഐ എന്നത് വിദേശത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തി അല്ലെങ്കിൽ ഒരു സ്ഥാപനം 10 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ ഓഹരി വാങ്ങുന്നതിനെയാണ്. പ്രാഥമിക ഓഹരി വിൽപ്പനയിൽ പങ്കെ‌ടുക്കുന്ന വമ്പൻ പെൻഷൻ ഫണ്ട് അല്ലെങ്കിൽ ഇൻഷുറൻസ് സ്ഥാപനം എന്നിവയെ തന്ത്രപരമായ നിക്ഷേപകരായി പരി​ഗണിച്ച് എഫ്ഡിഐ അനുവദിക്കാനാണ് സർക്കാർ ആലോചന എന്നാണ് സൂചന.

ഇന്ത്യയിലെ മിക്ക ഇൻഷുറൻസ് വിഭാ​ഗത്തിലും 74 ശതമാനം എഫ്ഡിഐ അനുവദനീയമാണ്, എന്നാൽ അത് എൽഐസിക്ക് ബാധകമല്ല, എഫ്ഡിഐ സംബന്ധിച്ച ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നും ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ധനകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച സൂചനകളൊന്നും പുറത്തുവിട്ടിട്ടില്ല. ബിഎൻപി പാരിബാസ് എസ്എ, സിറ്റിഗ്രൂപ്പ്, ഗോൾഡ്മാൻ സാച്ച്സ് ഗ്രൂപ്പ്, തുടങ്ങിയവയാണ് ഐപിഒ നടത്തിപ്പ് സ്വന്തമാക്കാനായി മത്സരിക്കുന്ന ഏഴ് വിദേശ ബാങ്കുകളിലെ പ്രമുഖർ.

ഒമ്പത് ഇന്ത്യൻ സ്ഥാപനങ്ങളിൽ എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് ഉൾപ്പെടുന്നു. ആക്സിസ് ക്യാപിറ്റലും മത്സര രംഗത്തുണ്ട്.ഇന്നും നാളെയുമായി സ്ഥാപനങ്ങൾ ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പിന് (ഡിഐപിഎഎം) മുന്നിൽ നടത്തിപ്പ് സ്വന്തമാക്കുന്നതിനായുളള അവതരണം നടത്തും. ഓഹരി വിൽപ്പന ന‌ടത്തിപ്പിനായി പരമാവധി 10 ബുക്ക് റണ്ണിങ് ലീഡ് മാനേജർമാരെ തെരഞ്ഞെടുക്കും. ഈ സാമ്പത്തിക വർഷം തന്നെ എൽഐസി ഐപിഒ പൂർത്തിയാക്കാനുളള നടപടികളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്ര സർക്കാർ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version