Connect with us

കേരളം

സര്‍ക്കാര്‍ ഉത്തരവുകള്‍ മലയാളത്തില്‍; ചീഫ് സെക്രട്ടറിയുടെ കര്‍ശന നിര്‍ദേശം; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി 

government office files

സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഉത്തരവുകളും സര്‍ക്കുലറുകളും കത്തിടപാടുകളും മലയാളത്തില്‍ വേണമെന്നു ചീഫ് സെക്രട്ടറി ഡോ വി വേണുവിന്റെ സര്‍ക്കുലര്‍. ഇതു സംബന്ധിച്ചു 2017 ല്‍ പൊതുഭരണവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് നിര്‍ബന്ധമായി പാലിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

നിയമപരമായി ഇംഗ്ലീഷും സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴും കന്നടയും ഔദ്യോഗികഭാഷയായി ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള പ്രത്യേക സാഹചര്യങ്ങളിലൊഴികെ മലയാളം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നു 2017 ലെ ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളില്‍ പോലും പല വകുപ്പുകളും മലയാളം ഉപയോഗിക്കുന്നില്ലെന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇതു സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരാണ്. ധനകാര്യം, നിയമം എന്നി വകുപ്പുകളുടേതുള്‍പ്പെടെ എല്ലാ ഉത്തരവുകളും മലയാളത്തില്‍ വേണം. ഇക്കാര്യം ഉറപ്പാക്കേണ്ട ചുമതല വകുപ്പു സെക്രട്ടറിമാര്‍ക്കായിരിക്കും. സെക്രട്ടറിമാരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച പുരോഗതി വിലയിരുത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version