Connect with us

കേരളം

ഇടുക്കി ഡാമിൽ ആശങ്ക തുടരുന്നു; ജലനിരപ്പ് ഇനിയുമുയർന്നാൽ ജാഗ്രതാ നിർദേശം

Untitled design 2021 07 29T084444.454

ഇടുക്കി ജലസംഭരണിയില്‍ ആശങ്ക തുടരുന്നു. ജലനിരപ്പ് ഒരടികൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. മഴയുടെ ശക്തി കുറഞ്ഞെങ്കിലും നീരൊഴുക്ക് കാരണം ദിവസവും ഒരു അടിവീതം ഉയരുന്നുണ്ട്. നിലവിൽ 2371.22 അടിയാണ് ജലനിരപ്പ്. 2372.58 അടിയില്‍ എത്തുമ്പോഴാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കുക.

മുന്‍വര്‍ഷം ഇതേസമയം 2333.62 അടിയായിരുന്നു ജലനിരപ്പ്. 37.6 അടിയുടെ വര്‍ധന. പരമാവധി സംഭരണ ശേഷി 2403 അടിയാണ്. ജലനിരപ്പ് 2378.58 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും. 2379.58 അടി എത്തുമ്പോഴാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക.

ജലനിരപ്പ് ഉയരാതിരിക്കാന്‍ മൂലമറ്റത്ത് ഉല്‍പ്പാദനം ഉയര്‍ത്തി. 16.698 ദശലക്ഷം യൂണിറ്റാണ് ഉല്‍പാദനം. വൈദ്യുതി നിലയത്തിന്റെ പരമാവധി ഉല്‍പ്പാദനശേഷി 18 ദശലക്ഷം യൂണിറ്റാണ്. പദ്ധതിപ്രദേശത്ത് 20.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു.

17.630 മില്യണ്‍ ക്യുബിക് മീറ്റര്‍ ജലം അണക്കെട്ടിലേക്ക് ഒഴുകി എത്തിയപ്പോള്‍ വൈദ്യുതി ഉല്‍പ്പാദനശേഷം പുറന്തള്ളുന്നത് 11.2639 മില്യണ്‍ ക്യുബിക് മീറ്ററാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version