കേരളം
അന്തരീക്ഷ മലിനീകരണം: ഡൽഹിയിൽ സ്കൂളുകളുടെ ശീതകാല അവധി നേരത്തെയാക്കി
ഡൽഹിയിൽ സ്കൂളുകളുടെ ശീതകാല അവധി നേരത്തെയാക്കി. നവംബർ 9 മുതൽ 19 വരെ അവധി പ്രഖ്യാപിക്കാൻ സ്കൂളുകൾക്ക് നിർദേശം നൽകി ഡൽഹി സർക്കാർ. ദേശീയ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും വായു ഗുണനിലവാരം മെച്ചപ്പെടാത്ത പശ്ചാത്തലത്തിലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ക്ക് ഈ മാസം 10 വരെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നതാണ്. ഇതാണ് നീട്ടിയത്. ശൈത്യകാല അവധിയുടെ ശേഷിക്കുന്ന ഭാഗം സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉത്തരവില്‍ വ്യക്തമാക്കുന്നു.
അതേസമയം, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന ആപ്പ് അധിഷ്ഠിത ക്യാബുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നോയിഡയിൽ നിന്നോ ഗുരുഗ്രാമിൽ നിന്നോ Ola-Uber വഴി ഡൽഹിയിലേക്ക് വരാൻ കഴിയില്ലെന്നാണ് ഇതിനർത്ഥം. നിലവിൽ ഡൽഹിയിൽ സർവീസ് തുടരുകയാണ്.