Connect with us

കേരളം

വയസ് 95, ജോലി ലോട്ടറി വില്‍പന: പാട്ടും പാടി ലോട്ടറി വില്‍ക്കുന്ന അരയന്‍കാവിലെ മുത്തശ്ശി!

Published

on

Screenshot 2023 11 19 165145

95ാം വയസ്സിലും പാട്ടും പാടി ലോട്ടറി വിൽക്കുകയാണ് ഒരു മുത്തശ്ശി. വയസ്സായി എന്ന് കരുതി വെറുതെയിരിക്കാനല്ല, നാട്ടുകാർക്ക് ഇടയിൽ ഇറങ്ങി നടക്കാനും സ്വന്തം കാര്യത്തിന് മറ്റുള്ളവരെ ആശ്രയിക്കാതിരിക്കാനുമാണ് എറണാകുളം ജില്ലയിലെ അരയൻകാവിലുളള ഈ മുത്തശ്ശിക്ക് ഇഷ്ടം. കുട്ടിക്കാലത്ത് പഠിച്ച വിവിധ ഭാഷകളിലെ പാട്ടുകളാണ് ലോട്ടറി വിൽക്കുന്ന സമയത്ത് ഈ മുത്തശ്ശി പാടുന്നത്. ഭർത്താവ് തന്റെ 45ാമത്തെ വയസ്സിൽ മരിച്ചു. പല തരത്തിലുള്ള കച്ചവടങ്ങൾ ചെയ്തെന്ന് മുത്തശ്ശി പറയുന്നു.

ലോട്ടറി വിൽക്കാൻ പോകുന്നത് മക്കൾക്കാർക്കും ഇഷ്ടമല്ലെന്നും മുത്തശ്ശി വിശദമാക്കുന്നു. പക്ഷേ എനിക്ക് നടക്കാൻ വേണ്ടി, 10 രൂപ ആരോടും ചോദിക്കാതിരിക്കാൻ വേണ്ടി, നടക്കാവുന്ന കാലത്ത് ആരെയും ആശ്രയിക്കാതെ ജീവിക്കാൻ വേണ്ടിയാണ് ലോട്ടറി കച്ചവടമെന്ന് മുത്തശ്ശിയുടെ വാക്കുകൾ. അതാണ് ഏറ്റവും നല്ലതെന്നും അവർ കൂട്ടിച്ചേർക്കുന്നു. 36 ലോട്ടറി എടുക്കും. അത് തീരും. നേരത്തെ കൂടുതൽ ലോട്ടറി എടുക്കുമായിരുന്നു. ഇപ്പോ അത് കുറച്ചു. ഓട്ടോയ്ക്ക് 100 രൂപയാകും പോകാനും വരാനും. മുത്തശ്ശി പറയുന്നു. എന്തായാലും നടക്കാൻ കഴിയുന്ന അത്രയും കാലത്തോളം ആരെയും ആശ്രയിക്കാതെ ജീവിക്കാൻ തന്നെയാണ് മുത്തശ്ശിയുടെ തീരുമാനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 month ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം1 month ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം1 month ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം1 month ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം1 month ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം1 month ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം1 month ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം1 month ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം1 month ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം1 month ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version