Connect with us

കേരളം

ഷാജൻ സ്കറിയക്കെതിരെ വീണ്ടും കേസ്; പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന പരാതി

Published

on

shajan scaria high court questioning

മറുനാടൻ മലയാളി ഓൺലൈൻ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയക്കെതിരെ കേസെടുത്ത് പൊലീസ്. പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന പരാതിയിൽ ആണ് പുതിയ കേസ്. മുമ്പ് വിവിധ കേസുകളിൽ ജാമ്യം നേടിയ ഷാജനെതിരെയാണ് വീണ്ടും കേസുമായി പൊലീസ് രം​ഗത്തെത്തുന്നത്. 2019 ൽ കൊവിഡ് കാലത്ത് പൊലീസിന്റെ ​ഗ്രൂപ്പിൽ നിന്ന് വയർലെസ് സന്ദേശം പുറത്തുപോയത് വാർത്ത നൽകിയിരുന്നു.

ഈ സംഭവത്തിൽ പൊലീസിന്റെ രഹസ്യ സ്വഭാവമുള്ള സന്ദേശങ്ങൾ ചോർത്തി എന്നാരോപിച്ചു കൊണ്ട് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പൊലീസ് ഉദ്യോ​ഗസ്ഥന്റെ പരാതിയിലാണ് ആലുവ പൊലീസ് കേസെടുത്തിട്ടുള്ളത്. കേസിനെക്കുറിച്ചുള്ള എഫ്ഐആർ പൊലീസ് രഹസ്യമാക്കിയിരിക്കുകയാണ്. പ്രതിയുടെ അഭിഭാഷകന് പോലും എഫ് ഐ ആർ കൈമാറിയില്ല. എഫ്ഐആർ ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു അഭിഭാഷകൻ പോലീസിന് പരാതി നൽകി.

ഷാജൻ സ്കറിയെക്കെതിരെ പുതിയ കേസെടുത്തുവെന്നും രഹസ്യ അറസ്റ്റിനു പോലീസ് നീക്കമെന്നും അഭിഭാഷകൻ വ്യക്തമാക്കി. ആലുവ പോലീസ് സംഘം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. അതേസമയം അറസ്റ്റ് തടയാൻ ഷാജൻ സ്കറിയെ എറണാകുളം ജില്ലാ കോടതിയെ സമീപിച്ചു. ഇന്ന് തന്നെ ഈ ഹർജി ജില്ലാ കോടതി പരി​ഗണിക്കും. ഷാജൻ സ്കറിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായിരിക്കുകയാണ്. അറസ്റ്റിനുള്ള നീക്കത്തിലാണ് ആലുവ ഈസ്റ്റ് പൊലീസ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ യൂ ടേണ്‍; പുതുക്കിയ ഉത്തരവിറക്കി

കേരളം6 hours ago

ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണ് പരിക്കേറ്റയാള്‍ മരിച്ചു

കേരളം6 hours ago

ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്‍

കേരളം8 hours ago

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്ക്; KSRTC ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന്

കേരളം19 hours ago

സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ

കേരളം20 hours ago

സപ്ലൈകോ സുവർണ ജൂബിലി; 50 ഉത്പന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നൽകും

കേരളം20 hours ago

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

കേരളം1 day ago

Pol-App ഉപയോഗിക്കൂ, അപകടങ്ങളിൽ നിന്ന് രക്ഷപ്പെടൂ – കേരളാ പോലീസ്

കേരളം1 day ago

ടെലിവിഷൻ ശരീരത്തിലേക്ക് വീണ് ഒന്നര വയസുകാരൻ മരിച്ചു

കേരളം1 day ago

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version