കേരളം
സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറായി അഫ്സാന പർവീൺ ഐ.എ.എസ് ചുമതലയേറ്റു.
കൊല്ലം കളക്ടർ സ്ഥാനത്തു നിന്നാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറായി എത്തുന്നത്. 2014 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ അഫ്‌സാന പർവീൺ ബിഹാറിലെ മുസാഫിര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്.
ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയാണ് സ്വദേശം. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് അസിസ്റ്റന്‍റ് കളക്ടറായി പരിശീലനം പൂര്‍ത്തിയാക്കിയത്. സബ് കളക്ടറായി പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ വികസന കമ്മിഷണറായിരുന്നു. കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍, വൈറ്റില മൊബിലിറ്റി ഹബ്ബ് മാനേജിംഗ് ഡയറക്ടര്‍, കൊച്ചി മെട്രോ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സിഇഒ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.