Connect with us

കേരളം

ബസിന് പിന്നാലെ ട്രെയിനിലും പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടന്നതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നു

Screenshot 2023 08 02 161640

കെഎസ്ആര്‍ടിസി ബസിന് പിന്നാലെ ട്രെയിനിലും പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടന്നതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നു. കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിനെത്തുടർന്ന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി സവാദിനെ ഓൾ കേരള മെൻസ് അസോസിയേഷൻ മാലയിട്ടാണ് സ്വീകരിച്ചത്. ജാമ്യം കിട്ടി ആലുവ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ സവാദിനെ അസോസിയേഷന്‍റെ നേതൃത്വത്തിൽ പൂമാലയിട്ട് സ്വീകരിക്കുകയായിരുന്നു.

സമാനമായ സംഭവം വീണ്ടും ആവര്‍ത്തിച്ചതോടെ ഈ പ്രതിയെയും മാലയിട്ട് സ്വീകരിക്കുമോ എന്ന കടുത്ത ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. നഗ്നതാ പ്രദർശനം നടത്തിയ മധ്യവയസ്കന്‍റെ വീഡിയോ പകര്‍ത്തുകയും കേസ് നല്‍കുകയും ചെയ്ത പെണ്‍കുട്ടിക്ക് പിന്തുണ നല്‍കി നിരവധി പേരാണ് പ്രതികരിക്കുന്നത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കണ്ണൂര്‍ പടപ്പേങ്ങാട് സ്വദേശി ജോര്‍ജ് ജോസഫിനെയാണ് കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവാഴ്ച രാവിലെ കോയമ്പത്തൂര്‍ – മംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസിലായിരുന്നു സംഭവം. ഷെര്‍ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. യാത്രയില്‍ എതിര്‍വശത്തിരിക്കുകയായിരുന്ന ജോര്‍ജ് ജോസഫ് നഗ്നതപ്രദര്‍ശനം നടത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. വീഡിയോ തെളിവുകള്‍ അടക്കമാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ദുരനുഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ വിദ്യാര്‍ത്ഥിനി പുറത്തുവിടുകയും ചെയ്തു.

ട്രെയിന്‍ കോഴിക്കോട് വിട്ട ശേഷമാണ് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. പെണ്‍കുട്ടി സഹയാത്രികരെ വിവരം അറിയിച്ചപ്പോള്‍ ജോര്‍ജ് എഴുന്നേറ്റ് പോകാന്‍ ശ്രമിച്ചെങ്കിലും പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയായിരുന്നു. അയാള്‍ ഒരിക്കലും മറ്റൊരു പെൺകുട്ടിയോട് ഇത് ആവർത്തിക്കരുതെന്ന് പെണ്‍കുട്ടി സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. വീഡിയോ പങ്കിടുന്നത് ശരിയാണെന്ന് കരുതുന്നു. ജീവിതത്തിൽ വീണ്ടും സിപ്പ് അഴിക്കുമ്പോൾ ആ ഭയം അയാള്‍ക്കുണ്ടാകണമെന്നും പെണ്‍കുട്ടി കുറിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version