Connect with us

കേരളം

25 വർഷത്തിന് ശേഷം പാലക്കാട് ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ് ഇടുക്കി

Screenshot 2023 09 11 150748

25 വർഷത്തിന് ശേഷം പാലക്കാട് ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ് ഇടുക്കി. ഇതുസംബന്ധിച്ച് അനേകം ചർച്ചകൾ സോഷ്യൽമീഡിയയിൽ നടക്കുകയാണ്. ജില്ലകൾ വളരാൻ തുടങ്ങിയോയെന്ന് പലരും സംശയം പ്രകടിപ്പിച്ചു. എന്നാൽ ജില്ലകളുടെ വലിപ്പം കുറയുന്നതും കൂടുന്നതും തികച്ചും സർക്കാറിന്റെ സാങ്കേതിക കാര്യം മാത്രമാണെന്നതാണ് വസ്തുത. 1997 നു മുൻപ് ഇടുക്കിയായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല. ജില്ലാ രൂപീകരണത്തിന് ശേഷം 1997 വരെ ഇടുക്കി ജില്ലയായിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല.

എന്നാൽ, 1997 ജനുവരി ഒന്നിനു ദേവികുളം താലൂക്കിൽനിന്നു കുട്ടമ്പുഴ വില്ലേജ് എറണാകുളത്തെ കോതമംഗലം താലൂക്കിലേക്കു ചേർത്തതോടെ ഇടുക്കിയുടെ വലിപ്പം കുറഞ്ഞു. 2000 ത്തിൽ കുമളി പഞ്ചായത്തിന്റെ പതിമൂന്നാം വാർഡായിരുന്ന പമ്പാവാലി പത്തനംതിട്ട ജില്ലയോടും ചേർത്തു. ഇതോടെ ഇടുക്കി രണ്ടാം സ്ഥാനത്തായി. ഇതോടെ രണ്ടാം സ്ഥാനത്തായിരുന്ന പാലക്കാട് ഒന്നാമതുമെത്തി.

എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെ ഭാഗമായിരുന്ന 12718 ഹെക്ടർ ഭരണ സൗകര്യത്തിനായി ഇടമലക്കുടി വില്ലേജിലേക്കു കൂട്ടിച്ചേർത്തതോടെയാണ് ഇടുക്കി വീണ്ടും ഒന്നാമതായത്. ഇനി മുതൽ ഈ ഭാ​ഗം സ്ഥലം ഇടമലക്കുടി പഞ്ചാത്തിന്റെ ഭാഗമാകും. സെപ്റ്റംബർ 5 ലെ സർക്കാർ വിജ്ഞാപനത്തോടെ പുതിയ മാറ്റം നിലവിൽ വന്നു. കഴിഞ്ഞ വെള്ളിയാഴ്ചത്തെ സർക്കാർ ഗസറ്റിലും ഇത് പ്രസിദ്ധീകരിച്ചു. ഇടുക്കിയുടെ ആകെ വിസ്തീർണം 4358 ൽ നിന്നു 4612 ചതുരശ്ര കിലോമീറ്ററായി ഉയർന്നു. ഒന്നാം സ്ഥാനത്തായിരുന്ന പാലക്കാടിന്റെ വിസ്തീർണം 4482 ചതുരശ്ര കിലോമീറ്ററാണ്.

അതേസമയം, പുനർനിർണയത്തോടെ എറണാകുളം ജില്ലയുടെ വിസ്തീർണം കുറഞ്ഞ് വലിപ്പത്തിൽ അഞ്ചാമതായി. തൃശൂരാണ് നാലാമത്. ഇടുക്കിയിലെ ഇടമലക്കുടി പ‍ഞ്ചായത്തിലും എറണാകുളത്തെ കുട്ടമ്പുഴ വില്ലേജിലുമായി നിന്ന ഒട്ടേറെ ആദിവാസി കുടുംബങ്ങൾക്കു പുതിയ മാറ്റത്തോടെ റവന്യൂ ആവശ്യങ്ങൾക്ക് ഇനി കുട്ടമ്പുഴയിലേക്കു പോകേണ്ടിവരില്ല. അവർ ഇനി ദേവികുളം താലൂക്കിലെ ഇടമലക്കുടി വില്ലേജിന്റെ ഭാഗമാണ്. പിഎസ്‌സി അടക്കമുള്ള മത്സര പരീക്ഷകളിൽ ഏറ്റവും വലിയ ജില്ല ഏതെന്ന ചോദ്യത്തിന് ഉത്തരം വീണ്ടും ഇടുക്കിയാകുമെന്നതും കൗതുകം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version