Connect with us

ദേശീയം

2021ൽ ലോകത്ത് ഏറ്റവുമധികം സമ്പത്തുണ്ടാക്കിയ വ്യവസായിയായി അദാനി

gautam adani e1615600657677

2021ൽ ലോകത്ത് ഏറ്റവുമധികം സമ്പത്തുണ്ടാക്കിയ വ്യവസായിയായി അദാനി. ആമസോണിന്റെ ജെഫ് ബെസോസിനെയും ടെസ്‌ലയുടെ ഇലോണ്‍ മസ്‌കിനെയും മറികടന്നാണ് ഈ വര്‍ഷം ലോകത്ത് ഏറ്റവുമധികം സമ്പത്തുണ്ടാക്കിയ വ്യവസായിയായി അദാനി മാറിയത്. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഓസ്‌ട്രേലിയയില്‍ കല്‍ക്കരി ഖനികളും ഏറ്റെടുത്തതിന് പിന്നാലെയാണിത്.

ലോകത്തെ അതിസമ്പന്നരും ടെസ്‌ല സിഇഒയും സഹസ്ഥാപകനുമായ ഇലോണ്‍ മസ്‌ക്, ആമസോണ്‍ ഡോട്ട് കോം സ്ഥാപകന്‍ ജെഫ് ബെസോസ് എന്നിവരെയാണ് അദാനി സമ്പത്തിന്റെ കാര്യത്തില്‍ മറികടന്നത്. ലോകത്ത് മറ്റാരെക്കാളും സമ്പത്താണ് അദാനിക്ക് കുന്നുകൂട്ടാന്‍ കഴിഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സമ്പത്ത് 16.2 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍കൂടി വര്‍ധിച്ചതോടെ അദാനിയുടെ മൊത്തം സമ്പത്ത് 50 ബില്യണ്‍ അമേരിക്കന്‍ ഡോളറായി മാറിയെന്ന് ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് വ്യക്തമാക്കുന്നു.

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഷെയറുകള്‍ 50 ശതമാനം മുതല്‍ 90 ശതമാനം വരെ ഉയര്‍ന്നതോടെയാണ് ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ വ്യവസായിയായി അദ്ദേഹം മാറിയത്. അദാനി വര്‍ധിപ്പിച്ച സ്വത്തിന്റെ പകുതിയോളം (8.1 ബില്യണ്‍ ഡോളര്‍) മാത്രമെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് 2021 ല്‍ നേടാനായുള്ളൂ. അദാനി ടോട്ടല്‍ ഗ്യാസ് ഷെയറുകളുടെ മൂല്യം ഇരട്ടിയായി വര്‍ധിച്ചിരുന്നു.

അദാനി എന്റര്‍പ്രൈസസ് ഓഹരികളുടെ മൂല്യം 90 ശതമാനവും അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡിന്റേത് 79 ശതമാനവും അദാനി പവര്‍, അദാനി പോര്‍ട്‌സ്, സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍സ് എന്നിവയുടെ ഓഹരിമൂല്യം 50 ശതമാനത്തിലധികമാണ് വര്‍ധിച്ചത്. ഇന്ത്യയിലെ ഗുജറാത്തിൽ നിന്നുള്ള ഒരു വ്യവസായിയാണ് ഗൗതം അദാനി അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ് എന്ന കമ്പനികളുടെ ഉടമസ്ഥനാണ് അദ്ദേഹം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version