ദേശീയം
മുതിര്‍ന്ന കന്നഡ നടി ജയന്തി അന്തരിച്ചു
മുതിര്‍ന്ന കന്നഡ നടി ജയന്തി അന്തരിച്ചു. 76 വയസ്സായിരുന്നു. പ്രായാധിക്യം സംബന്ധിച്ച അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 14-ാം വയസ്സിലായിരുന്നു ജയന്തിയുടെ സിനിമാ രംഗത്തെ അരങ്ങേറ്റം. ജേനു ഗുഡ്ഡു എന്ന ചിത്രത്തില്‍ മൂന്നു പ്രധാന നായികമാരില്‍ ഒരാളായിട്ടായിരുന്നു തുടക്കം.
രണ്ടാമത്തെ ചിത്രത്തില്‍ ഇതിഹാസ താരം ഡോ. രാജ്കുമാറിനൊപ്പം അഭിനയിച്ചു. ആറു ഭാഷകളിലായി 500 ലേറെ സിനിമകളില്‍ ജയന്തി അഭിനയിച്ചിട്ടുണ്ട്. ഇതില്‍ 300 ലേറെ സിനിമകളില്‍ നായികയായി. 45 സിനിമകളില്‍ രാജ്കുമാറിനൊപ്പം അഭിനയിച്ചു.
കന്നഡ സിനിമയില്‍ നീന്തല്‍ വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ട ആദ്യ നടിയും ജയന്തിയാണ്. ഡോ. രാജ്കുമാറിന് പുറമെ, എന്‍ടിആര്‍, എംജിആര്‍ എന്നിവര്‍ക്കൊപ്പവും ജയന്തി അഭിനയിച്ചിട്ടുണ്ട്. അഭിനയ മികവ് പരിഗണിച്ച് അഭിനയ ശാരദ ജയന്തി എന്നാണ് അറിയപ്പെട്ടിരുന്നത്.
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം, കര്‍ണാടകയിലെ മികച്ച നടിക്കുള്ള അവാര്‍ഡ്, ഫിലിം ഭെയര് അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. നടി ജയന്തിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ അനുശോചിച്ചു.