കേരളം
‘വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം’; ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ഹര്‍ജി. നടി ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നതായാണ് ഹര്‍ജിയിലെ ആരോപണം.
വിസ്താരത്തിന്റെ പേരില്‍ പ്രതിഭാഗത്ത് നിന്ന് മാനസികമായി തനിക്ക് പീഡനമുണ്ടായി, എന്നാല്‍ കോടതിയില്‍ നിന്നും ഇടപെടലുണ്ടായിട്ടില്ല തുടങ്ങി പല ആരോപണങ്ങളും ഹര്‍ജിയിലുണ്ട്.
ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി ജനുവരിയില്‍ വിധി പറയണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.