Connect with us

കേരളം

എസ്എസ്എല്‍സി എഴുതാന്‍ ഇമ്മിണി വലിയ കുട്ടി; കളിച്ച് ചിരിച്ച് നടക്കുന്നതിനിടെ കുറച്ച് പഠിച്ചാല്‍ മതിയെന്ന് നടന്‍ ഇന്ദ്രന്‍സ്

IMG 20240304 WA0012

പരീക്ഷാക്കാലം പരീക്ഷണകാലമാണ്. കുട്ടികൾ ഏറ്റവും ടെൻഷൻ അടിക്കുന്ന കാലം. ഇതിനിടയിൽ ഒരു ടെൻഷനുമില്ലാതെ ചിരിച്ചുകളിച്ചു നടക്കുന്ന ഇമ്മിണി വലിയ കുട്ടിയാണ് നടൻ ഇന്ദ്രൻസ്. ഇത്തവണ പത്താംക്ളാസ് തുല്യതാ പരീക്ഷയ്ക്ക് തയാറെടുക്കുകയാണ്. നാലാംക്ളാസിൽ പഠനം നിർത്തേണ്ടിവന്ന ഇന്ദ്രൻസ് കഴിഞ്ഞവർഷമാണ് പത്താംക്ലാസ് തുല്യതാ പഠനത്തിന് ചേർന്നത്.

അറുപത്തിയെട്ടാം വയസില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ നടന്‍ ഇന്ദ്രന്‍സ്. പത്താം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് ഇന്ദ്രന്‍സ് ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇന്ദ്രന്‍സ് സാക്ഷരതാമിഷന്‍റെ പത്താംക്ലാസ് തുല്യതാപഠന പദ്ധതിയിലൂടെ വിദ്യാർഥിയായത്. തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്തുള്ള സർക്കാർ ഹയർസെക്കൻഡറി സ്കൂളാണ് അദ്ദേഹത്തിന്‍റെ പഠനകേന്ദ്രം.

കേരളത്തില്‍ ഇന്ന് (മാര്‍ച്ച് നാല്) മുതലാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്. കളിച്ചു ചിരിച്ച് നടക്കുന്നതിനിടയ്ക്ക് കുറച്ച് പഠിച്ചാല്‍ മതി, എല്ലാം ശരിയായിക്കോളുമെന്ന് ഇന്ദ്രന്‍സ് മനോരമ ന്യൂസിനോട് പറഞ്ഞു. ‘കളി മറക്കണ്ട, ഞാനും അങ്ങനെയാണ് കളി മറക്കാതെ പഠിക്കുവാ. പാഠം പഠിക്കുന്നുണ്ട്. ഒരു രസമാണെല്ലാം. എന്‍റെ പ്രായത്തിലുള്ള ഒരുപാടുപേര്‍ പഠിക്കുന്ന കഥകളൊക്കെ കേട്ടു. അപ്പോ ഞാനും പഠിച്ചേക്കാമെന്ന് വിചാരിച്ചു. അത്രയുള്ളു. അതുകൊണ്ടൊന്നും നേടാനില്ല. പുതുതായി പഠിച്ചുവരുന്ന ഒരറിവൊന്നും കിട്ടാനൊന്നും പോണില്ല’, ഇന്ദ്രന്‍സിന്‍റെ വാക്കുകള്‍. നടന് ഇഷ്ടമുള്ള വിഷയം മലയാളവും കഷ്ടപ്പാടുള്ള വിഷയം ഹിന്ദിയും ഇംഗീഷുമാണ്. മലയാളം വിട്ടുള്ള എല്ലാ വിഷയങ്ങളും കഷ്ടപ്പാടാണെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

പഠിക്കണമെന്ന് പറഞ്ഞുതരാനൊന്നും പണ്ട് ആളുണ്ടായിരുന്നില്ല. ഇപ്പോൾ പഠിക്കാൻ കൊതിയുണ്ട്, സിനിമയിൽവന്ന് വലിയ ആളുകളുമായി ഇടപെട്ടപ്പോഴാണ് പഠിക്കാത്തതിന്‍റെ കുറവ് അനുഭവപ്പെട്ടതെന്നും ഇന്ദ്രൻസ് മുന്‍പ് പറഞ്ഞിട്ടുണ്ട്. സ്കൂൾപഠനം പൂർത്തിയാക്കാത്തതിന്റെ ദുഃഖമകറ്റാനാണ് അറുപത്തിയേഴാം വയസ്സിൽ അദ്ദേഹം തുടർപഠനത്തിന് ഒരുങ്ങുന്നത്. കൂടുതൽ പഠിക്കാനാകാത്തതിന്റെ സങ്കടം പലപ്പോഴും പറഞ്ഞിട്ടുണ്ട്. നേരത്തേ എട്ടാംക്ലാസിൽ ചേർന്നിരുന്നെങ്കിലും പഠനം പൂർത്തിയാക്കിയിരുന്നില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version