Connect with us

കേരളം

SSLC മൂല്യനിർണയത്തിൽ വിട്ടുനിന്ന അധ്യാപകർക്കെതിരെ നടപടി; വിദ്യാഭ്യാസമന്ത്രി

Published

on

എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണയത്തില്‍ നിന്ന് വിട്ടുനിന്ന അധ്യാപകര്‍ക്ക് നോട്ടീസ് നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി. 3006 അധ്യപകരാണ് മൂല്യനിര്‍ണയത്തില്‍ രേഖകള്‍ നല്‍കാതെ വിട്ടുനിന്നത്. ഇവര്‍ക്ക് നോട്ടീസ് അയച്ചതായും മറുപടി ലഭിച്ച ശേഷമാകും തുടര്‍നടപടി സ്വീകരിക്കുകയെന്നും മന്ത്രി അറിയിച്ചു. അധ്യാപകർക്ക് അച്ചടക്കം പ്രധാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എസ്എസ്എൽസി ഫലം ശനിയാഴ്ച പ്രഖ്യാപിക്കും. പ്ലസ് ടു ഫലം ഈ മാസം 25 നും പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. കൊച്ചിയിൽ അധ്യാപക സംഗമം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് 11 പുതിയ സ്കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടും. മെയ് 23 ന് മുഖ്യമന്ത്രി 96 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും. മെയ് 27 ന് മുൻപ് സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ നിർദേശം നൽകി. ഏഴ് വർഷം കൊണ്ട് 3000 കോടിയാണ് സ്കുൾ കെട്ടിടങ്ങൾക്കായി അനുവദിച്ചത്. ഇത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണെന്നും മന്ത്രി പറഞ്ഞു.

സ്കൂളുകളിൽ അധ്യാപകരില്ലാത്ത അവസ്ഥ വരരുത്. കുട്ടികൾ വൈകിട്ട് വരെ ക്ലാസിൽ ഉണ്ടോ എന്ന് അധ്യാപകർ ഉറപ്പാക്കണം. വിദ്യാർഥി പ്രവേശനങ്ങൾക്ക് പണം വാങ്ങുന്നതായി പരാതി വന്നിട്ടുണ്ട്. കുട്ടികളുടെ ടിസി പിടിച്ചുവെക്കുന്ന സംഭവങ്ങൾ ഉണ്ട്. പ്രവേശനത്തിന് വേണ്ടി ന്യായമായ ഫീസ് വാങ്ങുന്ന മാനേജ്മെൻ്റുകളുമുണ്ട്. വിദ്യാഭ്യാസത്തെ കച്ചവടമാക്കരുതെന്നാണ് സർക്കാർ നയം. കോഴ വാങ്ങരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

അടിസ്ഥാന സൗകര്യ വികസനത്തിന് എന്ന പേരിൽ പ്രവേശന സമയത്ത് പൊതുവിദ്യാലയങ്ങൾ പണം വാങ്ങരുതെന്നും ശിവൻകുട്ടി മുന്നറിയിപ്പ് നൽകി. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ പ്രൈവറ്റ് ട്യൂഷന് പോകാൻ പാടില്ല. ഇത്തരക്കാരെ കണ്ടെത്താൻ ഈ വർഷം മുതൽ സ്ക്വാഡിനെ സജീവമാക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം കൊല്ലത്ത് വൈദ്യപരിശോധനയ്ക്കിടെ ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പോലുളള അധ്യാപകർ വേറെയുമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് മന്ത്രി അറിയിച്ചു. സന്ദീപിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വിദ്യാഭ്യാസ വകുപ്പെടുക്കും. മനുഷ്യത്വരഹിതമായ ആക്രമണമാണ് സന്ദീപ് നടത്തിയത്. ഇത്തരത്തിലുളള അധ്യാപകര്‍ വേറെയുണ്ടോയെന്ന് അന്വേഷിക്കും. സന്ദീപിനെ പോലൊരു അധ്യാപകനെ കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്ക് അറിവില്ലായിരുന്നു എന്നത് അത്ഭുതകരമാണ്. സ്കൂളുകളിലെ ലഹരി ഉപയോഗം കർശനമായി നിയന്ത്രിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എഐ ക്യാമറ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിലുളള മത്സരമാണ് നടക്കുന്നത്. കമ്മീഷനെ പറ്റി മാത്രം ചിന്തിക്കുന്നത് കൊണ്ടാണ് രമേശ് ചെന്നിത്തല ഇത്തരം കാര്യങ്ങൾ പറയുന്നതെന്നും മന്ത്രി വിമർശിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version