Connect with us

കേരളം

വിദേശ സര്‍വകലാശാലകളിലെ കോഴ്‌സുകള്‍ ഇനി കേരളത്തിലും; പ്രവേശനം ഈ വര്‍ഷം തന്നെ

Published

on

emblem7

വിദേശ സര്‍വകലാശാലകളിലെ കോഴ്‌സുകള്‍ ഇനി കേരളത്തിലും.

സര്‍ക്കാര്‍, എയ്ഡഡ് കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ പുതിയ 197 കോഴ്‌സുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.

47 സര്‍ക്കാര്‍ കോളജുകളില്‍ 49 കോഴ്‌സുകള്‍, 105 എയ്ഡഡ് കോളജുകളില്‍ 117 കോഴ്‌സുകള്‍, എട്ടു സര്‍വകാലാശാലകളില്‍ 19 കോഴ്‌സുകള്‍, എട്ടു എഞ്ചിനിയറിംഗ് കോളജുകളില്‍ 12 കോഴ്‌സുകള്‍ എന്നിവയാണ് പുതുതായി അനുവദിച്ചത്.

മുഖ്യമന്ത്രിയുടെ 100 ദിനപരിപാടിയില്‍ ഉള്‍പ്പെട്ട പദ്ധതികളില്‍പ്പെട്ടതാണിത്. 2020-21 അധ്യയന വര്‍ഷം പുതിയ കോഴ്‌സുകള്‍ അനുവദിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്ത് ആരംഭിക്കേണ്ട പുതിയ കോഴ്‌സുകള്‍ ഏതെല്ലാമായിരിക്കണമെന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എം.ജി. സര്‍വകലാശാല വൈസ്ചാന്‍സലര്‍ പ്രൊഫ. സാബുതോമസിന്റെ അദ്ധ്യക്ഷതയില്‍ ആറംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകളോട് സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ക്ക് ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു.

സര്‍വകലാശാലകളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നാക് അക്രഡിറ്റേഷനില്‍ നിശ്ചിത ഗ്രേഡ് ലഭിച്ച കോളജുകള്‍ക്കാണ് ഇപ്പോള്‍ കോഴ്‌സുകള്‍ അനുവദിച്ചിട്ടുള്ളത്.

ദേവസ്വം ബോര്‍ഡ് കോളജുകള്‍, എസ്.സി/എസ്.ടി വിഭാഗം നടത്തുന്ന കോളജുകള്‍, സര്‍ക്കാര്‍ കോളജുകള്‍ എന്നിവയ്ക്ക് നാക് നിബന്ധന ബാധകമാക്കിയിട്ടില്ല.

66 സര്‍ക്കാര്‍ കോളജുകളില്‍ 47 കോളജുകള്‍ക്കും ദേവസ്വം ബോര്‍ഡ്, എസ്.സി/എസ്.ടി വിഭാഗം എന്നിവര്‍ നടത്തുന്ന എല്ലാ കോളജുകള്‍ക്കും പുതിയ കോഴ്‌സുകള്‍ അനുവദിച്ചിട്ടുണ്ട്.

നാനോ സയന്‍സ്, സ്‌പെയിസ് സയന്‍സ്, എക്കണോമെട്രിക്‌സ്, ബിസിനസ് എക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിംഗ്, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, സെയില്‍സ് മാനേജ്‌മെന്റ്, മള്‍ട്ടീമീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍, ക്ലിനിക്കല്‍ സൈക്കോളജി, റിന്യൂവബിള്‍ എനര്‍ജി, കമ്പ്യൂട്ടേഷണല്‍ ബയോളജി, മ്യൂസിയോളജി, താരതമ്യപഠനം, ഡേറ്റാ അനാലിസിസ് തുടങ്ങിയ പുതുതലമുറ കോഴ്‌സുകളോടൊപ്പം പരമ്പരാഗത കോഴ്‌സുകളും പുതുതായി അനുവദിച്ചിട്ടുണ്ട്.

അഞ്ചു വര്‍ഷ ബിരുദ ബിരുദാനന്തര ഇന്റഗ്രേറ്റഡ് കോഴ്‌സുകളും ഇതില്‍ ഉള്‍പ്പെടുന്നു.

സര്‍വകലാശാലകള്‍ക്കും സര്‍ക്കാര്‍, എയ്ഡഡ് കോളജുകള്‍ക്കും ഇത്രയധികം കോഴ്‌സുകള്‍ അനുവദിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍തന്നെ ആദ്യമാണ്.

ഈ അധ്യയന വര്‍ഷം തന്നെ പുതിയ കോഴ്‌സുകളിലേക്കുള്ള പ്രവേശനം നടത്തി ക്ലാസ്സുകള്‍ ആരംഭിക്കും.

ഇതിനു വേണ്ടി സര്‍വകലാശാല നിയമങ്ങളില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു.

ഗുണമേന്‍മയുള്ള ഉന്നതവിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കോവിഡ് പശ്ചാത്തലത്തില്‍ പരമാവധി വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തിനകത്ത് തന്നെ ഉന്നതവിദ്യാഭ്യാസം നടത്താന്‍ കഴിയുന്ന സാഹചര്യം ഇതുമൂലം ഉണ്ടായിരിക്കുകയാണെന്നും മന്ത്രി ഡോ. കെ. ടി. ജലീല്‍ അറിയിച്ചു.

ഇപ്പോള്‍ വിദേശ സര്‍വകലാശാലകളില്‍ മാത്രം ലഭ്യമായ കോഴ്‌സുകള്‍ സംസ്ഥാനത്ത് ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യമാണ് സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഈ അധ്യയനവര്‍ഷം തന്നെ കോഴ്‌സുകള്‍ അനുവദിച്ച് ക്ലാസ്സുകള്‍ ആരംഭിക്കുന്നതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്.

നിശ്ചയിച്ച മാനദണ്ഡപ്രകാരം കോഴ്‌സുകള്‍ ലഭിക്കാത്ത കോളജുകള്‍ക്ക് പുതിയ കോഴ്‌സുകള്‍ അനുവദിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സമയബന്ധിതമായി കൈക്കൊള്ളുന്നതാണെന്നും മന്ത്രി അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version