Connect with us

ദേശീയം

കൊവിഡ്: ഏപ്രിലില്‍ രാജ്യത്ത്​ തൊഴില്‍ നഷ്​ടമായത്​ 75 ലക്ഷംപേര്‍ക്ക്​

covid next 15 days are crucial india 1280x720 1

ഏപ്രിലില്‍ രാജ്യത്ത്​ തൊഴില്‍ നഷ്​ടമായത്​ 75 ലക്ഷം പേര്‍ക്കെന്ന്​ റിപ്പോർട്ട്. സെന്‍റര്‍ ഫോര്‍ മോണിറ്ററിങ്​ ഇന്ത്യന്‍ എക്കണോമി (സി‌എം‌ഐ‌ഇ) ആണ്​ ഇക്കാര്യം അറിയിച്ചത്​. തൊഴില്‍ മേഖലയിലെ സ്ഥിതി ഇനിയും മോശമാകുമെന്നും സി‌എം‌ഐ‌ഇ മാനേജിങ്​ ഡയറക്​ടറും ചീഫ് എക്​സിക്യൂട്ടീവുമായ മഹേഷ് വ്യാസ് പറഞ്ഞു.

ദേശീയ തൊഴിലില്ലായ്​മ നിരക്ക് 7.97 ശതമാനത്തിലെത്തി. കേന്ദ്രത്തിന്റെ കണക്കനുസരിച്ച്‌ നഗരപ്രദേശങ്ങളില്‍ തൊഴിലില്ലായ്​മ നിരക്ക് 9.78 ശതമാനവും ഗ്രാങ്ങളില്‍ 7.13 ശതമാനവുമാണ്.
മാര്‍ച്ചില്‍ ദേശീയ തൊഴിലില്ലായ്​മ നിരക്ക് 6.50 ശതമാനമായിരുന്നു.

കൊവിഡ്​ രണ്ടാം തരംഗത്തെ തുടര്‍ന്ന്​ രാജ്യത്തുടനീളം ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ചത്​ തൊഴില്‍ നഷ്​ടപ്പെടുന്നതിന്റെ ആക്കം കൂട്ടിയിട്ടുണ്ട്​. നിലവിലെ സാഹചര്യത്തില്‍ തൊഴിലില്ലായ്​മ ഉയര്‍ന്ന തോതില്‍ തുടരാനാണ് സാധ്യതയെന്ന്​ മഹേഷ് വ്യാസ് പറയുന്നു.

തൊഴില്‍ സേനയുടെ പങ്കാളിത്ത നിരക്കും കുറയാന്‍ സാധ്യതയുണ്ട്. ‘ഏറ്റവും മോശം അവസ്ഥയില്‍, രണ്ടും സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ ലോക്ക്ഡൗണ്‍ കാലത്ത്​ രാജ്യത്തെ തൊഴിലില്ലായ്​മ നിരക്ക് 24 ശതമാനം വരെ ഉയര്‍ന്നിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version