കേരളം
എഐക്യാമറയില്‍ ഒരുമാസത്തിനിടെ 20ലക്ഷത്തോളം നിയമലംഘനങ്ങള്‍,പിരിഞ്ഞ് കിട്ടേണ്ടത് 8കോടി ,കിട്ടിയത് 8 ലക്ഷം മാത്രം
സംസ്ഥാനത്ത് എഐ ക്യാമറകളുടെ പ്രവര്‍ത്തനം ഒരുമാസം പിന്നിട്ടു.വിശദ വിലയിരുത്തൽ ഉണ്ടായെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു.ഒരുമാസം 20,42,542 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.കെൽട്രോൺ പ്രോസസ് ചെയ്തത് 7,41,766 എണ്ണം മാത്രം.20,ലക്ഷത്തിൽ പരം നിയമ ലംഘനങ്ങളിൽ 7 ലക്ഷം മാത്രമാണ് പ്രൊസസ് ചെയ്തതെന്നുംഇങ്ങനെ പോയാൽ ശരിയാകില്ലെന്നും മന്ത്രി പറഞ്ഞു.
3 മാസത്തിനകം ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ച് ബാക്ക് ഫയൽ ക്ലിയർ ചെയ്യും.അന്യ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളും നിയമലംഘന പരിധിയിൽ പെടും. എഐ ക്യാമറ വന്നതോടെ അപകട നിരക്ക് പകുതിയായി കുറഞ്ഞു.കഴിഞ്ഞ ജൂണിൽ മരണം 344 ആയിരുന്നു , ഇത്തവണ 140 ആയി കുറഞ്ഞു.കഴിഞ ജൂണിൽ 4122 പേര്‍ക്ക് പരിക്ക് പറ്റി.ഈ വർഷം 1468 ആയി കുറഞ്ഞു.നിയമലംഘനങ്ങളില്‍ നിന്ന് 7,94,65,500 രൂപയാണ് പിരിഞ്ഞ് കിട്ടേണ്ടത് . എന്നാല്‍ ഇതുവരെ കിട്ടിയത് 8,17,800 രൂപ മാത്രമാണ്. 206 വിഐപി വാഹനങ്ങളും നിയമം ലംഘിച്ച് ക്യാമറയിൽ കുരുങ്ങിയെന്ന് അദ്ദേഹം അറിയിച്ചു.