Connect with us

കേരളം

ബയോമെഡിക്കൽ മാലിന്യം ശേഖരിക്കാന്‍ ‘ആക്രി ആപ്പും’ തിരുവനന്തപുരം നഗരസഭയും

Published

on

20240610 134451.jpg

വീടുകളിൽ നിന്നും ബയോമെഡിക്കൽ മാലിന്യം ശേഖരിക്കാൻ “ആക്രി” ആപ്പുമായി കൈകോർത്ത് തിരുവനന്തപുരം നഗരസഭ.ബയോമെഡിക്കൽ മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിക്കാന്‍ കഴിയാതെ വലയുന്നവരാണ് അധികം പേരും.വീടുകളില്‍ അതിനുള്ള സൗകര്യം കുറവായതിനാൽ തന്നെ പലർക്കും ഇതൊരു വല്ലാത്ത ബുദ്ധിമുട്ടും ബാധ്യതയുമായി മാറുന്നുണ്ട്. നഗരത്തിൽ ഉൾപ്പെടെ ബയോസ്റ്റ് സംസ്കരണത്തിന് സ്ഥലപരിമിതിയും വില്ലനാണ്.

എന്നാല്‍ ഇതിനൊരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം നഗരസഭയും ആക്രി( AAKRI) ആപ്പും.
മനുഷ്യരുടെയോ മൃഗങ്ങളുടെയോ ചികിത്സയ്ക്കിടെയും ദൈനദിന ജീവിതത്തിലും ഗവേഷണവേളയിലും ഉണ്ടാകുന്ന പകർച്ചവ്യാധി സാധ്യതയുള്ള വസ്തുക്കൾ അടങ്ങിയ ഏതെങ്കിലും തരത്തിലുള്ള മാലിന്യമാണ് ബയോമെഡിക്കൽ മാലിന്യം.

വീടുകളില്‍ നിന്ന് ബയോമെഡിക്കല്‍ മാലിന്യം ശേഖരിച്ച് കൃത്യമായി സംസ്‌കരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. AAKRI ആപ്പില്‍ ബയോമെഡിക്കല്‍ വേസ്റ്റ് എന്ന കാറ്റഗറിയില്‍ ബുക്ക് ചെയ്യുന്ന തീയതിയില്‍ കളക്ഷന്‍ എക്‌സിക്യൂട്ടീവ് കസ്റ്റമറുടെ വീടുകളില്‍ എത്തി മാലിന്യം ശേഖരിക്കും.

കുട്ടികളും മുതിര്‍ന്നവരും ഉപയോഗിച്ച ഡയപറുകള്‍, സാനിറ്ററി പാഡുകള്‍, മെഡിസിന്‍ സ്ട്രിപ്പുകള്‍, ഡ്രസ്സിംഗ് കോട്ടണ്‍, സൂചിയോടുകൂടിയ സിറിഞ്ചുകള്‍, സൂചി ടിപ്പ് കട്ടറുകളില്‍ നിന്നോ ബര്‍ണറുകളില്‍ നിന്നോ ഉള്ള സൂചികള്‍, കാലഹരണപ്പെട്ടതോ ഉപേക്ഷിച്ചതോ ആയ മരുന്നുകള്‍, ഗ്ലൗസ്, യൂറിന്‍ ബാഗുകള്‍, സൂചികള്‍ ഇല്ലാത്തതും മുറിച്ചുമാറ്റിയതുമായ സിറിഞ്ചുകള്‍, മറ്റ് ക്ലിനിക്കല്‍ ലബോറട്ടറി മാലിന്യങ്ങള്‍ എന്നിവയുടെ ശാസ്ത്രീയ നിര്‍മാര്‍ജനമാണ് ആക്രി ആപ്പ് വഴി തിരുവനന്തപുരം നഗരസഭ നടത്തുന്നത്.

ഇതാദ്യമായാണ് ആപ്പ് വഴി ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിച്ചു ശാസ്ത്രീയമായി നിർമാർജനം ചെയ്യുന്ന ഒരു സംരംഭം തിരുവനന്തപുരം നഗരസഭയിൽ പ്രവര്‍ത്തനമാരംഭിക്കുന്നത്. വീടുകള്‍ക്ക് പുറമെ ഫ്ലാറ്റുകൾ, അപ്പാർട്മെന്റുകൾ നഴ്‌സിംഗ് ഹോമുകളില്‍ നിന്നും മറ്റും ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നു.

ശേഖരിക്കുന്ന മാലിന്യങ്ങള്‍ ദിവസവും കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ബ്രഹ്മപുരത്തെ പ്ലാന്റിലെ ഇന്‍സിനറേറ്ററുകളില്‍ മലിനീകരണമില്ലാതെ ശാസ്ത്രീയമായി സംസ്‌കരിക്കുമെന്ന് തിരുവനന്തപുരം നഗരസഭ ഉറപ്പുവരുത്തും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version