കേരളം
ബൈക്കിലെത്തി സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന യുവാവ് അറസ്റ്റിൽ
ബൈക്കിലെത്തി സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന യുവാവ് അറസ്റ്റിൽ. തോപ്പുംപടി ബീച്ച് റോഡ് സ്വദേശി അഗസ്റ്റിൻ മെൽവിനെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ പോക്‌സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
നടന്നുപോകുന്ന സ്ത്രീകളെയും കുട്ടികളെയും സ്കൂട്ടറിലും ബൈക്കിലും എത്തി അപമാനിക്കുന്നതാണ് ഇയാളുടെ രീതി. മുമ്പ് 7 സ്ത്രീകളെ അപമാനിച്ചിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇയാൾക്കെതിരെ തോപ്പുംപടി പൊലീസ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്.