കേരളം
മത്സ്യക്കുളത്തിലെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
ആലപ്പുഴയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പഴവീട് ചിറയിൽ അഖിൽ രാജ്(28) ആണ് മരിച്ചത്. മത്സ്യക്കുളത്തിലെ മോട്ടോറിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് വിവരം.
ഹരിപ്പാട് വീയപുരത്ത് പാട്ടത്തിനെടുത്ത ഭൂമിയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ കൃഷി ചെയ്യുകയായിരുന്നു അഖിൽ. ഇന്ന് രാവിലെ മത്സ്യക്കുളം വറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. മത്സ്യക്കുളത്തിലെ മോട്ടോറിൽ നിന്ന് ഷോക്കടിക്കുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.