Connect with us

കേരളം

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ ഡി.എന്‍.ബി. ബിരുദം

439c0864 6065 4f17 a6b1 57b467f439ad

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിക്ക് അഖിലേന്ത്യാ പരീക്ഷയില്‍ സ്വര്‍ണ മെഡല്‍. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തിയ ഡി.എന്‍.ബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണല്‍ ബോര്‍ഡ്) പരീക്ഷയിലാണ് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗത്തിലെ വിദ്യാര്‍ത്ഥിയായിരുന്ന ഡോ. രഞ്ജിനി രാധാകൃഷ്ണന് ഡോ. എച്ച്.എല്‍. ത്രിവേദി ഗോള്‍ഡ് മെഡല്‍ ലഭിച്ചത്.

ദേശീയ തലത്തില്‍ പ്രമുഖ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ മെഡിക്കല്‍ കോളേജുകളില്‍ നിന്നും നെഫ്രോളജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബിരുദം നേടിയവരും ഡി.എന്‍.ബി. നെഫ്രോളജി റെസിഡന്‍സുമാണ് ഈ പരീക്ഷയില്‍ പങ്കെടുത്തത്. അതിലാണ് രഞ്ജിനി രാധാകൃഷ്ണന്‍ ഒന്നാമതെത്തിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഡോ. രഞ്ജിനി രാധാകൃഷ്ണനെ അഭിനന്ദിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്. പഠിച്ച ശേഷം രഞ്ജിനി മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എം.ഡി. കരസ്ഥമാക്കി. തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും നെഫ്രോളജി വിഭാഗത്തില്‍ ഡി.എം. ബിരുദം നേടിയത്. ഈ ബിരുദം നേടിയ ശേഷമാണ് ഡി.എന്‍.ബി. പരീക്ഷ എഴുതിയതും സ്വര്‍ണ മെഡല്‍ നേടിയതും. അന്തര്‍ദേശീയ രംഗത്ത് ഏറെ മൂല്യമുള്ളതാണ് ഡി.എന്‍.ബി. ബിരുദം. നെഫ്രോളജി രംഗത്ത് കൂടുതല്‍ വിദഗ്ധ പരിചരണം ഉറപ്പാക്കാനും ഈ ബിരുദത്തിലൂടെ സാധിക്കും.

എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് ഡോ. രഞ്ജിനി രാധാകൃഷ്ണന്‍. മേയ് 10ന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ച് നടക്കുന്ന കോണ്‍വക്കേഷനില്‍ രാഷ്ട്രപതി സ്വര്‍ണമെഡല്‍ സമ്മാനിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version