Connect with us

ദേശീയം

വളർച്ചയിൽ കുതിപ്പ്, തൊഴിലിൽ തളർച്ച; ഇന്ത്യയിൽ പണിയില്ലാതാകാൻ ഒരേയൊരു കാരണം; തലയുയർത്തി കേരളം

un employment

ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും പൂർത്തിയാക്കിയിട്ടും, ഈ യോഗ്യതയൊന്നും ആവശ്യമില്ലാത്ത അറ്റൻ്റർ ജോലിക്ക് അപേക്ഷിച്ച് പരീക്ഷയെഴുതി നിയമനം കാത്തിരിക്കുന്ന യുവത. ഇന്ത്യയുടെ തൊഴിൽ മേഖലയുടെ പരിതാപകരമായ സ്ഥിതി തുറന്നുപറയുന്നതാണ് അണ്ടർ എംപ്ലോയ്മെൻ്റ് കണക്കുകൾ. കഴിഞ്ഞ സാമ്പത്തിക പാദത്തിൽ മാത്രം 8.4% വളർച്ച നേടിയ ഇന്ത്യക്ക്  മുന്നിലെ വലിയ വെല്ലുവിളിയാണ് ഇവിടെ തൊഴിലില്ലാതെ ദുരവസ്ഥയിൽ കഴിയുന്ന കോടിക്കണക്കിന് വരുന്ന യുവാക്കളുടെ എണ്ണം.

സാമ്പത്തിക മുന്നേറ്റത്തിൽ ഇന്ത്യക്ക് ഏറ്റവും കൂടുതൽ കരുത്താകുന്നത് പതിറ്റാണ്ടുകളായി സർവീസ് സെക്ടറിൽ രേഖപ്പെടുത്തിയ വലിയ മുന്നേറ്റമാണ്. ഇത് തന്നെയാണ് തൊഴിൽ അവസരങ്ങൾ കുറയാൻ കാരണവും. മാനുഫാക്ചറിങ് മേഖല പോലെ സർവീസ് രംഗം കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നില്ലെന്നതാണ് പ്രയാസമാകുന്നത്.

കോളേജ് വിദ്യാഭ്യാസം നേടിയവരുടെ തൊഴിലില്ലായ്മയിൽ രാജ്യം വളരെയേറെ മുന്നിലാണ്. ഈയടുത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്മെൻ്റും ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷനും ചേർന്ന് തയ്യാറാക്കി പുറത്തുവിട്ട ഇന്ത്യ എംപ്ലോയ്മെൻ്റ് റിപ്പോർട്ട് 2024  ലും ഇക്കാര്യങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഇന്ത്യയിൽ തൊഴിലില്ലാത്തവരുടെ എണ്ണത്തിൽ 83% യുവാക്കളാണ്. 2000 ത്തിൽ എസ്എസ്എൽസിക്ക് മേലെ വിദ്യാഭ്യാസം ഉണ്ടായിരുന്നവരിലെ തൊഴിലില്ലായ്മ നിരക്ക് 35.2% ആയിരുന്നെങ്കിൽ 2022 ൽ ഇത് 65.7% ആയി മാറി. യുവാക്കളിലെ തൊഴിലില്ലായ്മയിൽ ആഗോള ശരാശരിയിലും മേലെയാണ് ഇന്ത്യയിലെ കണക്ക്.

തൊഴിലില്ലായ്മ പ്രശ്നം കൂടൂതലും നേരിടുന്നത് രാജ്യത്തെ സ്ത്രീകളാണ്. രാജ്യത്തെ 40 വയസിന് താഴെ പ്രായമുള്ള സ്ത്രീകളിൽ 76.7% പേർക്കും പുരുഷന്മാരിൽ 62.2% പേർക്കും തൊഴിലില്ല. രാജ്യത്ത് തൊഴിലെടുക്കുന്നവരിൽ നാലിലൊന്ന് ഭാഗം മാത്രമാണ് സ്ത്രീകളെന്നും റിപ്പോർട്ട് സമർത്ഥിക്കുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version