കേരളം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവിന് 15 വർഷം കഠിനതടവ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിന് 15 വർഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ. വാടാനപ്പിള്ളി സ്വദേശി രഞ്ജിത്തിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ലിഷ. എസ് ശിക്ഷിച്ചത്. 2016 ലാണ് പെൺകുട്ടിയെ ബന്ധു വീട്ടിൽ നിന്നിറക്കിക്കൊണ്ടുപോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്.
2016 ലാണ് സംഭവം നടന്നത്. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച് വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ നിർബന്ധിച്ച് വീട്ടിൽ നിന്ന് കൊണ്ടുപോയി. ആദ്യം മുളങ്കുന്നത്ത് കാവിലുള്ള ലോഡ്ജിൽ വെച്ച് പീഡനത്തിനിരയാക്കി. തിരികെ വീട്ടിലെത്തിച്ച പെൺകുട്ടിയെ രണ്ടാം തവണയും വിളിച്ചിറക്കി പീഡനത്തിനിരയാക്കി. രണ്ട് തവണ പെൺകുട്ടി പീഡനത്തിനിരയായി. രണ്ട് വ്യത്യസ്ത കേസുകളായിട്ടാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഈ കേസുമായി ബന്ധപ്പെട്ടിട്ടാണ് വാടാനപ്പള്ളി സ്വദേശി രഞ്ജിത് എന്ന 29 വയസ്സുകാരനെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ലിഷ. എസ് ശിക്ഷിച്ചത്. കേസിൽ 13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും തൊണ്ടിമുതലും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി കെഎസ് ബിനോയി ആണ് ഹാജരായത്. പ്രതിയെ 15 വർഷം കഠിനതടവിനും 50000 രൂപ പിഴയുമാണ് ശിക്ഷിച്ചത്.