Connect with us

കേരളം

അരികൊമ്പന്റെ ആരോഗ്യനില തൃപ്തികരം; വനവകുപ്പ് നിരന്തരം നിരീക്ഷിക്കുമെന്നും എ.കെ ശശീന്ദ്രൻ

ak saseendran

തൃശൂർ പൂരത്തിന്റെ ആഘോഷത്തിനു മുൻപ് അരികൊമ്പനെ പിടിക്കാൻ ആയത് വലിയ നേട്ടമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. അരികൊമ്പനെ പൂരത്തിന് മുൻപ് പിടിക്കാൻ സർക്കാർ തീരുമാനിച്ചു,പുരം എല്ലാവർക്കും സന്തോഷത്തോടെ ആഘോഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

അരികൊമ്പനെ രാത്രി 11മണിയോടെ വൈദ്യ പരിശോധന നടത്തി. കാട്ടിൽ തുറന്നു വിടും മുൻപ് പരിശോധിച്ചു. ദേഹത്തു ചെറിയ പോറൽ ഉണ്ട്. ആന്റി ബയോട്ടിക് നൽകി. അരികൊമ്പന് ചികിത്സ നൽകി. ഇനി നിരന്തരം വനം വകുപ്പ് നിരീക്ഷിക്കും. കോളർ ഐഡിയിലൂടെ ആനയുടെ അസ്വസ്ഥത ഉൾപ്പടെ നിരീക്ഷിക്കും. നിരീക്ഷണം 24 മണിക്കൂറും തുടരും. തത്സമയം ദൃശ്യങ്ങൾ വനം വകുപ്പ് നിരീക്ഷിക്കുമെന്ന് വനംമന്ത്രി വിശദീകരിച്ചു.

അതേസമയം ഇടുക്കിയിലെ ശാന്തൻപാറ ചിന്നക്കനാല് പഞ്ചായത്തുകളിൽ ആക്രമണം നടത്തിയിരുന്ന അരിക്കൊമ്പനെ പെരിയാർ കടുവ സങ്കേതത്തിലെ ഉൾ വനത്തിൽ തുറന്നു വിട്ടു. സീനിയറോടക്ക് സമീപമാണ് തുറന്നു വിട്ടത്. രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഘം എത്തിയത്. കനത്ത മഴ മൂലം വനത്തിനുള്ളിൽ കൂടെയുള്ള യാത്ര ദുഷ്കരം ആയിരുന്നു.

ജനവാസ മേഖലയായ കുമളിയിൽ നിന്നും 23 കിലോമീറ്റർ അകലെയാണ് സീനിയറോഡ. ആനയുടെ നീക്കങ്ങൾ ജി പി എസ് കോളറിൽ നിന്നും ലഭിക്കുന്ന സിഗ്നൽ വഴി നിരീക്ഷിക്കാനാകും. ഇതിനുള്ള ക്രമീകരണങ്ങൾ വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. പെരിയാർ കടുവ സങ്കേതം വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇനി ആനയെ നിരീക്ഷിക്കുക. ഉൾവനത്തിൽ ആയതിനാൽ ജനവാസ മേഖലയിലേക്ക് ആന തിരികെ എത്തില്ലെന്നാണ് കണക്ക് കൂട്ടൽ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version