കേരളം
കൊച്ചിയിൽ ബൈക്ക് യാത്രികനെ കാറിടിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥൻ മുങ്ങിയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
കൊച്ചിയിൽ ബൈക്ക് യാത്രികനെ കാറിടിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥൻ മുങ്ങിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല. കടവന്ത്ര സിഐ മനു രാജിനെ പ്രതിചേർത്ത് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. അപകടത്തിന് ഇടയാക്കിയ കാർ ഫോർട്ട് കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു. സിഐ മനു രാജിന്റെ സുഹൃത്തായ വനിത ഡോക്ടറുടെതാണ് കാർ.
ബൈക്ക് യാത്രികനെ സിഐയുടെ വാഹനമിടിച്ച കേസിൽ പൊലീസിനെതിരെ വ്യാപക വിമർശനം ആണ് ഉയരുന്നത്. എഫ് ഐ ആറിലെ പിഴവുകൾ മനപൂർവ്വം വരുത്തിയതെന്നും കടവന്ത്ര സിഐ മനു രാജിനെ കേസിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. ഇതിനിടെയാണ് സംഭവം വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല.
സിഐക്കെതിരെ ഉയർന്ന ആരോപണം വിശദമായി അന്വേഷിക്കണമെന്നാണ് സിറ്റി പൊലീസ് കമ്മീഷണർ നൽകിയ നിർദ്ദേശം. അതിനിടെ സിഐ ഓടിച്ചിരുന്ന കാർ ഒപ്പമുണ്ടായിരുന്ന വനിത ഡോക്ടറുടേതാണന്ന് വ്യക്തമായി. സിഐക്കെതിരെ വകുപ്പ് തല നടപടിയടക്കം ഇത് വരെ പൊലീസ് എടുത്തിട്ടില്ല. അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രികനെ ഇന്നലെ ഫോർട്ട് കൊച്ചി പൊലീസ് അപകടം നടന്ന ഹാർബർ പാലത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.കിഞ്ഞ ദിവസമാണ് ഹാർബർ പാലത്തിൽ വെച്ച് ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കടവന്ത്ര സിഐ കാറോടിച്ച് പോയത്.