ആരോഗ്യം
കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇന്ന് മരിച്ചത് ഏഴ് മലയാളികള്‍; ആകെ മരണം 156 ആയി
കോവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് മരിച്ചത് ഏഴ് മലയാളികൾ. കണ്ണൂർ സ്വദേശി മൂപ്പൻ മമ്മൂട്ടി (69), തൃശൂർ സ്വദേശി മോഹനൻ(58), അഞ്ചൽ സ്വദേശി വിജയനാഥ് (68), ചങ്ങരംകുളം സ്വദേശികളായ അബൂബക്കർ ചുള്ളിപ്പറമ്പിൽ (52), മൊയ്തീൻകുട്ടി (52), പെരിന്തൽമണ്ണ സ്വദേശി പി.ടി.എസ്.അഷ്റഫ്, പത്തനംതിട്ട സ്വദേശി പവിത്രൻ ദാമോദരൻ (52) എന്നിവരാണ് മരിച്ചത്.
കണ്ണൂർ കതിരൂർ തോടമുക്ക് സ്വദേശി ബൈത്തുൽ ഖൈറിൽ മൂപ്പൻ മമ്മൂട്ടി കുവൈറ്റിലാണ് മരിച്ചത്. തൃശൂർ ചാവക്കാട് സ്വദേശി മോഹനൻ ഖത്തറിലും രോഗം ബാധിച്ച് മരിച്ചു. കൊല്ലം അഞ്ചൽ സ്വദേശി വിജയനാഥ് ഒമാനിലാണ് മരിച്ചത്.
ചങ്ങരംകുളം സ്വദേശികളായ അബൂബക്കർ ചുള്ളിപ്പറമ്പിൽ, മൊയ്തീൻകുട്ടിഎന്നിവർ അബുദാബിയിൽ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി പി.ടി.എസ്.അഷ്റഫ് അൽഐനിൽ മരിച്ചു. പത്തനംതിട്ട വല്ലന എരുമക്കാട് കിഴക്കേക്കര വീട്ടിൽ പവിത്രൻ ദാമോദരൻ കുവൈത്തിൽ ആണ് മരിച്ചത്.
ഇതോടെ കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 156 ആയി.