Connect with us

കേരളം

9 പോത്തുകള്‍, 41 ദിവസത്തെ വ്രതം, നാല് ദേശക്കാര്‍; ഉത്സവാന്തരീക്ഷത്തില്‍ പോത്തോട്ട മത്സരം

Screenshot 2023 10 11 151454

പരമ്പരാഗത പോത്തോട്ട മത്സരം തിരൂര്‍ വടക്കുറമ്പക്കാവ് ക്ഷേത്ര മൈതാനിയില്‍ അരങ്ങേറി. കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മപ്പെടുത്തലുമായി നാടിന്റെ ഐശ്വര്യത്തിനും കാര്‍ഷിക അഭിവൃദ്ധിക്കും വേണ്ടി ദൈവങ്ങളെ പ്രീതിപ്പെടുത്തുക എന്ന സങ്കല്‍പ്പത്തിലാണ് പോത്തോട്ട ഉത്സവം അരങ്ങേറിയത്. കര്‍ഷകരും നാട്ടുകാരുമെല്ലാം ചേര്‍ന്ന് പരമ്പരാഗതമായി നടത്തുന്ന നാടന്‍ കായിക വിനോദം കൂടിയാണിത്.

മുളംകുന്നത്തുകാവ്, കോലഴി, തിരൂര്‍, പോട്ടോര്‍ തുടങ്ങി വടക്കുറമ്പക്കാവിന് ചുറ്റുമുള്ള നാല് മേഖലകളില്‍ നിന്നുള്ള ദേശക്കാര്‍ പതിവു തെറ്റിക്കാതെ ഇത്തവണയും പോത്തോട്ടത്തിനെത്തി. 41 ദിവസം വ്രതംനോറ്റ് പോത്തിനെ ശുദ്ധി വരുത്തി. തുടര്‍ന്ന് പൂജയും കര്‍മങ്ങളും നടത്തി.

ചെങ്ങഴിവാലി മുത്തപ്പന്‍ ക്ഷേത്ര കോമരം ടി കെ കുമരന്‍ മുഖ്യ കാര്‍മികനായി. നാല്‌ ദേശക്കാരുടെ പ്രതിനിധികളായി പി വി രാധാക്യഷണന്‍, നരേന്ദ്രന്‍ കളപ്പുരയ്ക്കല്‍, രാജന്‍, വേണുഗോപല്‍, ഒഴിക്കാലത്തറ ഐജിത്ത്, വേണുദാസ്, മൂരയില്‍ രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വടക്കുറമ്പക്കാവ് ദേവസ്വം ഭാരാവാഹികളും സന്നിഹിതരായിരുന്നു. മൈതാനത്ത് പോത്തുകല്ലിനു ചുറ്റം ഓടിക്കൊണ്ട് ഒമ്പത് പോത്തുകള്‍ അണിനിരന്നു. കല്ലിനെ ചുറ്റിയാണ് പോത്തുകളും കൂടെയുള്ളവരും ഓടുന്നത്. ഈ ചടങ്ങോടെ ഒരാണ്ട് ദേശത്തിന് ആപത്തുണ്ടാകില്ലെന്നാണ് വിശ്വാസം. കോമരം തുള്ളി വന്ന് ഭക്തരെ അനുഗ്രഹിച്ചു. ഒപ്പം നാടന്‍ കലകളുടെ അവതരണവും നടന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version