Connect with us

കേരളം

ശബരിമല ദര്‍ശനത്തിന് ഏഴ് മണിക്കൂറോളം ക്യൂ ; പൊലീസിന്‍റെ നടപടികള്‍ക്കെതിരെ വ്യാപക പരാതി

Published

on

sabarimala 2

ശബരിമലയിൽ ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. തിരക്ക് കൂടിയതോടെ മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിൽക്കേണ്ട അവസ്ഥയിലാണ് ഭക്തർ. ആൾക്കൂട്ടം നിയന്ത്രിക്കാൻ പൊലീസ് സ്വീകരിക്കുന്ന നടപടികൾക്കെതിരെ വ്യാപക പരാതിയും ഉയരുകയാണ്.

തീർത്ഥാടനം തുടങ്ങിയ ശേഷം കഴിഞ്ഞ മൂന്ന് ദിവസമാണ് ഏറ്റവും അധികം ഭക്തർ ദർശനത്തിനെത്തിയത്. എൺപതിനായിരത്തിലധികം ആളുകളാണ് ഓരോ ദിവസവും ദർശനം നടത്തിയത്. ആളുകൾ കൂട്ടത്തോടെ എത്താൻ തുടങ്ങിയതോടെ വലിയ തിക്കും തിരക്കുമാണ്. മുഴുവൻ സമയും നടപ്പന്തൽ നിറയുന്നു. ക്യൂ കോംപ്ലക്സ് മുതൽ മരക്കൂട്ടം വരെ നീണ്ട നിര. ഏഴ് മണിക്കൂർ വരെയാണ് തീർത്ഥാടകർ ക്യൂവിൽ നിൽക്കുന്നത്. പലരും കുഴഞ്ഞ് വീഴുന്നു.

പൊലീസ് വിവിധ കേന്ദ്രങ്ങളിൽ ബാരിക്കേടുകൾ വച്ചാണ് ആളുകളെ കടത്തി വിടുന്നത്. പതിനെട്ടാം പടിയിൽ ആളുകളെ കയറ്റുന്നതിന്റെ വേഗം കുറഞ്ഞെന്നും ആക്ഷേപമുണ്ട്.വരും ദിവസങ്ങളിലും ഇതേ രീതിയിൽ തിരക്കുണ്ടാവാനാണ് സാധ്യത. തീർത്ഥാടനം തുടങ്ങി ഇതുവരെ എട്ട് ലക്ഷത്തോളം ഭക്തരാണ് ദർശനം നടത്തി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version