ദേശീയം
45 ഇടത്ത് റോസ്ഗാര്‍ മേള; നാളെ 71,000 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കും; കേന്ദ്ര സര്‍ക്കാര്‍
പത്തുലക്ഷം പേര്‍ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ച റോസ്ഗാര്‍ മേളയുടെ ഭാഗമായി നാളെ 71,000 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തെ നാല്‍പ്പത്തിയഞ്ച് സ്ഥലങ്ങളിലാണ് നാളെ റോസ്ഗാര്‍ മേള നടക്കുക.
ഒക്ടോബര്‍ 22ന് മെഗാ തൊഴില്‍മേള പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തിരുന്നു. അന്ന് 75,000 പേര്‍ക്കാണ് നിയമന ഉത്തരവ് നല്‍കിയത്. ഈ വര്‍ഷം ജൂണില്‍ കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ജീവനക്കാരുടെ എണ്ണവും ഒഴിവുകളും അവലോകനം ചെയ്ത ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, ഒന്നര വര്‍ഷത്തിനകം പത്ത് ലക്ഷം ഉദ്യോഗാര്‍ത്ഥികളെ പ്രത്യേക ദൗത്യമായി റിക്രൂട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്.
38 മന്ത്രാലയങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും കീഴിലാണ് കഴിഞ്ഞ മാസം 22ന് 75000 പേര്‍ക്ക് നിയമനം നല്‍കിയത്. കേന്ദ്ര സായുധ സേനാംഗങ്ങള്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍, കോണ്‍സ്റ്റബിള്‍മാര്‍, എല്‍ഡിസികള്‍, സ്‌റ്റെനോഗ്രാഫര്‍മാര്‍, പിഎമാര്‍, ആദായ നികുതി ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയ തസ്തികകളിലായിരുന്നു നിയമനം.