Connect with us

കേരളം

അമ്മയ്ക്കും സഹോദരിയ്ക്കും ഉറക്കഗുളിക നല്‍കി 15-കാരിയെ പീഡിപ്പിച്ച 60-കാരന് ജീവപര്യന്തം ശിക്ഷ

അമ്മയ്ക്കും സഹോദരിക്കും ഉറക്ക ഗുളിക നല്‍കിയ ശേഷം മാനസികക്ഷമത കുറവുള്ള പതിനഞ്ചുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ വയോധികന് ജീവപര്യന്തം ശിക്ഷ. പുതുശേരി സ്വദേശി അജിതനെയാണ് കുന്ദംകുളം പോക്സോ കോടതി ശിക്ഷിച്ചത്.

2017-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പതിനഞ്ച് വയസ്സ് മാത്രമുള്ള പെൺകുട്ടിയെ വീടിന്റെ സമീപത്തുള്ള ശുചിമുറിയിൽ വച്ച് ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അമ്മയ്ക്കും സഹോദരിക്കും ഉറക്കഗുളിക നൽകി മയക്കിയതിന് ശേഷമായിരുന്നു ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. കുറ്റകൃത്യം പ്രതി വീണ്ടും ആവർത്തിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.

പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ മരണാന്തര ചടങ്ങിനിടെയായിരുന്നു ഇയാള്‍ തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കുന്ദംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. നിരവധി വകുപ്പുകൾ പരി​ഗണിച്ചാണ് കോടതി ശിക്ഷ വിധി പുറപ്പെടുവിച്ചത്.

നേരത്തെ ഇതേ പെണ്‍കുട്ടിയുടെ മറ്റൊരു സഹോദരിയെ പീഡിപ്പിച്ച കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയവെയാണ് പ്രതി അജിതനെ വീണ്ടും കോടതി ശിക്ഷിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version