കേരളം
സംസ്ഥാനത്ത് 53 സ്‌കൂൾ കെട്ടിടങ്ങൾ കൂടി ഹൈടെക്കായാതായി മന്ത്രി വി. ശിവൻകുട്ടി
സംസ്ഥാനത്ത് 53 സ്‌കൂൾ കെട്ടിടങ്ങൾ കൂടി ഹൈടെക്കായാതായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഈ മാസം പത്തിന് മുഖ്യമന്ത്രി സ്കൂളുകൾ നാടിന് സമർപ്പിക്കും. 90 കോടി രൂപ ചെലവിലാണ് 53 സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചത്. ഒന്നു മുതൽ ഒൻപത് വരെയുള്ള സ്കൂളുകൾ തുറക്കുന്നതിന് മുൻപ് വിശദമായ മാർഗരേഖ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഉണ്ടായ സമഗ്രമാറ്റത്തന്‍റെ പിന്തുടർച്ചയായാണ് വിദ്യാകിരണം പദ്ധതി പ്രകാരം പുതിയ 53 സ്കൂളുകൾ കൂടി ആനന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തുന്നത്. തിരുവനന്തപുത്തെ പൂവച്ചൽ ഗവൺമെന്റ് വി.എച്ച്.എസ്.സി. യിൽ ഫെബ്രുവരി 10 ന് രാവിലെ11 30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സ്കൂളുകൾ നാടിന് സമർപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ഒരു സ്‌കൂൾ കെട്ടിടത്തിന് 5 കോടി രൂപ എന്ന നിലയിൽ മൊത്തം 20 കോടി രൂപ ചെലവിട്ട് നാല് സ്‌കൂൾ കെട്ടിടങ്ങളും ഒരു സ്‌കൂൾ കെട്ടിടത്തിന് 3 കോടി രൂപ എന്ന നിലയിൽ 30 കോടി ചിലവിട്ട് 10 സ്‌കൂൾ കെട്ടിടങ്ങളും ഒരു സ്‌കൂൾ കെട്ടിടത്തിന് ഒരു കോടി രൂപ എന്ന നിലയിൽ രണ്ട് സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ, എം. എൽ. എ., നബാർഡ് ഫണ്ടുകളിൽ ഉൾപ്പെടുത്തി 40 കോടി രൂപ ചിലവിട്ട് നിർമ്മിച്ച 37 സ്‌കൂൾ കെട്ടിടങ്ങളുമാണ് നിർമിച്ചിരിക്കുന്നത്.