Connect with us

കേരളം

9 വയസുകാരിക്ക് ക്രൂരപീഡനം, 49കാരന് 73 വര്‍ഷം കഠിന തടവ്

സംസ്ഥാനത്ത് 9 വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌ക്കന് 73 വര്‍ഷം കഠിന തടവ്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതിയുടേതാണ് വിധി. 73 വര്‍ഷം കഠിന തടവ് കൂടാതെ പ്രതി 1,85000 രൂപ പിഴയും ഒടുക്കണം. വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടില്‍ വിനോദിനെ (ഉണ്ണിമോന്‍ 49) യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്.

2018ലാണ് കേസിനാസ്പദമായ സംഭവം. പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പ്രതി വീടിന്റെ ടെസില്‍വച്ചും കഞ്ഞി പുരയില്‍ വെച്ചും പല തവണ ബലാത്സംഗം ചെയ്ത കേസിലാണ് വിധി വന്നിരിക്കുന്നത്. പ്രതിയായ വിനോദ് കൂലി പണിക്കാരനാണ്. പീഡനത്തിന് ഇരയായ അതി ജീവിതയുടെ മൊഴി വാടാനപ്പിള്ളി ഇന്‍സ്‌പെക്ടറായിരുന്ന കെ.ആര്‍. ബിജുവിന്റെ നിര്‍ദ്ദേശപ്രകാരം സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജിയാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. വാടാനപ്പിള്ളി ഇന്‍സ്‌പെകടറായിരുന്ന പി. ആര്‍. ബിജോയിയാണ് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചത്.

കേസിലേയ്ക്ക് വേണ്ടി 16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും തൊണ്ടി മുതലുകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു. കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ (പോക്‌സോ ) അഡ്വ. കെഎസ്. ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനു വേണ്ടി അഭിഭാഷകരായ അമൃത, സഫ്‌ന എന്നിവരും പൊലീസിനു വേണ്ടി സി.പി.ഒമാരായ സുജീഷും, അനുരാജും ഹാജരായി.

കഴിഞ്ഞ ദിവസം ബാലികയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ പ്രതിക്ക് 51 വർഷം കഠിന തടവും 120000 രൂപ പിഴയും പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചിരുന്നു. പിന്നോക്ക വിഭാഗക്കാരിയായ ബാലികയെ പീഡിപ്പിച്ച കേസിലാണ് ബന്ധുവായ പ്രതി 55കാരനായ അഗസ്റ്റിന് ശിക്ഷ വിധിച്ചത്. ഇയാൾ ഷോളയൂർ സ്വദേശിയാണ്. 2018 മെയ് മാസത്തിൽ പലതവണ പ്രതി അന്യായക്കാരിയും കുടുംബവും താമസിക്കുന്ന വീട്ടിൽ വച്ചും കൃഷിസ്ഥലത്തുള്ള ഷെഡിൽ വച്ചും ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version