ക്രൈം
തമിഴ്നാട്ടിൽ 47കാരിയെ കെട്ടിയിട്ട് കൊലപ്പെടുത്തി മോഷണം ; പ്രതി ഒളിവില്‍
തമിഴ്നാട്ടിൽ 47കാരിയെ കൈകാലുകള്‍ കെട്ടിയിട്ട് മരിച്ച നിലയില്‍ കണ്ടെത്തി. മാധവരത്ത് കലൈവാണി എന്ന സ്ത്രീയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .സ്വന്തം സെക്യൂരിറ്റി ഉദ്യോഗസ്ഥനായ രാകേഷ് ഇവരുടെ കൈകാലുകള്‍ ബന്ധിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം . ഒളിവില്‍പോയ ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.കലൈവാണി വീട് വൃത്തിയാക്കാനും പെയിന്റ് ചെയ്യാനും രാകേഷിനെ വിളിച്ചിരുന്നു. ഇതിനിടയില്‍ കൊലപാതകം നടന്നതെന്നാണ് അനുമാനം . നാലു വള, 15 പവന്റെ താലി, 10000 രൂപ എന്നിവ വീട്ടില്‍നിന്ന് കാണാതായിട്ടുണ്ട്.
അടുത്തിടെയാണ് വീട്ടിലെ പുതിയ സെക്യൂരിറ്റി ഗാര്‍ഡ് ആയി രാകേഷിനെ നിയമിച്ചത്. താഴെ നിലയില്‍ രാകേഷിന് മുറി നല്‍കുകയും ഇദ്ദേഹം ഇവിടെ കുടുംബസമേതം താമസമാക്കുകയും ചെയ്തിരുന്നു. കൊലപാതക ശേഷം രാകേഷിനെ കാണാതായിട്ടുണ്ട്. സി.സി.ടി.വി അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട് .