Connect with us

കേരളം

തോട്ടം തൊഴിലാളികകൾക്ക് വേതന വർധനവ്; തൊഴിൽപ്രശ്‌ന പരിഹാരത്തിന്പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി

Published

on

Untitled design 2021 08 02T194324.646

തോട്ടം തൊഴിലുമായി ബന്ധപ്പെട്ടുള്ള ചെറുതും വലുതുമായ പ്രശ്‌നളും പരാതികളും സമയവായത്തിലൂടെ അടിയന്തിരമായി പരിഹരിക്കുന്നതിന് ലേബർ കമ്മിഷണർ ചെയർമാനായ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്രശ്‌നങ്ങൾക്കും പരാതികൾക്കും പുറമേ തൊഴിൽ ക്ഷമതയും ഇൻസെന്റീവുമടക്കമുള്ള കാര്യങ്ങളും കമ്മിറ്റി വിലയിരുത്തും. തൊഴിലാളി തൊഴിലുടമാ പ്രതിനിധികൾ അംഗങ്ങളും അഡീ ലേബർ കമ്മിഷണർ ( ഐ ആർ) കൺവീനറുമായ കമ്മിറ്റി മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. തോട്ടം തൊഴിലാളികളുടെ വേതന വർധന സംബന്ധിച്ച് വിളിച്ചു ചേർത്ത പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കഴിഞ്ഞ ഡിസംബർ മാസത്തെ അടിസ്ഥാനശമ്പളത്തിനൊപ്പം 41 രൂപയുടെ വർധനവ് വരുത്താൻ യോഗത്തിൽ തീരുമാനമായി. 2023 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ വർധനവ് നടപ്പിലാക്കും. തൊഴിലാളികളുടെ സർവീസ് കാലയളവനുസരിച്ച് നിലവിലുള്ള സർവീസ് വെയിറ്റേജിൽ 55 മുതൽ 115 പൈസ വരെ വർധിപ്പിക്കാനും തീരുമാനമായി.തോട്ടം മേഖല തൊഴിലാളികൾക്കും തോട്ടമുടമകൾക്കും ഒരു പോലെ പ്രയോജനകരമാം വിധം കൂടുതൽ ഉണർവ്വോടെ പ്രവർത്തിക്കുന്നതിനും മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമ്മാണമടക്കം വിപണി സാധ്യതകൾ കണ്ടെത്തുന്നതിനും സർക്കാർതലത്തിൽ പ്രായോഗികമായ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.

തോട്ടം മേഖലയിലെ പ്രശ്‌നങ്ങളും വെല്ലുവിളികളും സാധ്യതകളും ചർച്ചചെയ്യുന്നതിനും കണ്ടെത്തുന്നതിനും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള പ്ലാന്റേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അടുത്ത യോഗം ഉടൻ വിളിച്ചു ചേർക്കുന്നതിനും വകുപ്പ്തല സംയോജന പ്രവർത്തനങ്ങളിലൂടെ മേഖലയ്ക്ക് കൂടുതൽ ഊർജ്ജം പകരുന്നതിനുമുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സെക്രട്ടേറിയറ്റ് ലയം ഹാളിൽ നടന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിൽ വാഴൂർ സോമൻ എം എൽ എ, ലേബർ കമ്മിഷണർ ഡോ കെ വാസുകി, അഡീ ലേബർ കമ്മിഷണർ കെ ശ്രീലാൽ, ഡെപ്യൂട്ടി ലേബർ കമ്മിഷണർ സിന്ധു തൊഴിലാളി യൂണിയൻ പ്രതിനിധികളായ എസ് ജയമോഹൻ, പി എസ് രാജൻ ( സി ഐ ടി യു) പി ജെ ജോയ്, എ കെ മണി( ഐ എൻ ടി യുസി), പി കെ മൂർത്തി ( എ ഐ ടി യുസി), എൻ പി ശശിധരൻ (ബി എം എസ്) ടി ഹംസ( എസ് ടി യു), അഡ്വ മാത്യു ജേക്കബ് ( എ്ച്ച് എം എസ്) ജി ബേബി (യു ടി യു സി)മാനേജ്‌മെന്റ് പ്രതിനിധികളായ അസോസിയേഷൻ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരള ചെയർമാൻ എസ് ബി പ്രഭാകർ, പ്രിൻസ് തോമസ് ജോർജ്ജ് , ബി പി കരിയപ്പ, അജയ് ജോൺ ജോർജ്ജ്,ചെറിയാൻ എം ജോർജ്ജ്, അനിൽ മാത്യു തുടങ്ങിയവർ പങ്കെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version