Connect with us

ദേശീയം

400ലധികം പാർലമെന്റ് ജീവനക്കാർക്ക് കോവിഡ്; നിരവധി പേർ നിരീക്ഷണത്തിൽ

parliment 2

പാർലമെന്റിലെ 400 ലധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണ് രോ​ഗം കണ്ടെത്തിയത്. ജനുവരി നാല് മുതൽ എട്ട് വരെ പാർലമെന്റിലെ 1,409 ജീവനക്കാരിൽ 402 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായവരുടെ സാംപിളുകൾ ഒമൈക്രോൺ സ്ഥിരീകരിക്കാനായി ജനിതക പരിശോധനയ്ക്ക് അയച്ചു.

പാർലമെന്റ് പരിസരത്തിനു പുറത്ത് കോവിഡ് പരിശോധന നടത്തിയവരെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതേത്തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളിലെയും ഒട്ടേറെ ജീവനക്കാരെ നിരീക്ഷണത്തിൽ ആക്കി. ഇരുസഭകളിലെയും വിവിധ ഉദ്യോഗസ്ഥരും ഐസലേഷനിലാണ്. അതേസമയം, സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർക്കും കോവിഡ് സ്ഥിരീകരിച്ചു. 150 ലധികം ജീവനക്കാർ പോസിറ്റീവ് ആകുകയോ അല്ലെങ്കിൽ, ക്വാറന്റൈനിലോ കഴിയുകയാണ്.

ഡൽഹിയിൽ ആരോ​ഗ്യ പ്രവർത്തകർക്കിടയിലും കോവിഡ് അതിവേ​ഗം പടരുകയാണ്. 750 ലധികം ഡോക്ടർമാർ കോവിഡ് ബാധിതരായതോടെ പല ആശുപത്രികളും ഒപി പരിശോധന നിർത്തി വച്ചു. പത്ത് സർക്കാർ ആശുപത്രികളിലെ 1300 ലധികം ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്ച്ചയ്ക്കിടെ കോവിഡ് കണ്ടെത്തി. ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് പടർന്നതോടെ എയിംസ് ഉൾപ്പടെ ദില്ലിയിലെ പ്രധാന ആശുപത്രികളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്.

ഒരു ദിവസത്തിനിടെ എംയിസിൽ നൂറിലധികം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാനൂറിലധികം ആശുപത്രി ജീവനക്കാർ ക്വാറന്റൈനിൽ കഴിയുകയാണ്. 350ലധികം റെസിഡൻ്റ് ഡോക്ടർമാക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എയിംസിൽ ഓപി പരിശോധനകൾ നിർത്തി. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും തത്ക്കാലം ഏറ്റെടുക്കേണ്ട എന്നാണ് തീരുമാനം. സഫ്ദർജംഗ്, എൽഎൻജെപി ഉൾപ്പടെയുള്ള പത്ത് സർക്കാർ ആശുപത്രികളിലെ 1300 ൽ അധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. നഴ്സുമാരും, മറ്റ് പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പടെയാണിത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version