Connect with us

കേരളം

400 കെ വി വൈദ്യുത ലൈൻ: താഴെയുള്ള വിളകള്‍ക്കും ഭൂമിക്കും മാന്യമായ നഷ്ടപരിഹാരം വേണം, കർഷക പ്രതിഷേധം ശക്തം

Screenshot 2023 08 20 183406

ഉഡുപ്പി കരിന്തളം 400 കെ വി വൈദ്യുത ലൈൻ കടന്ന് പോകുന്നതിന് താഴെയുള്ള വിളകള്‍ക്കും ഭൂമിക്കും മാന്യമായ നഷ്ടപരിഹാരം ലഭിക്കണമെന്ന് കര്‍ഷകർ. സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ഇവർ കളക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു. കര്‍ണാടകയിലെ ഉഡുപ്പി മുതല്‍ കാസര്‍കോട് ജില്ലയിലെ കരിന്തളം വരെയാണ് 400 കെ വി വൈദ്യുത ലൈന്‍ സ്ഥാപിക്കുന്നത്. വൈദ്യുതി ലൈൻ കടന്നു പോകുന്നതിന് താഴെയുള്ള വിളകൾക്കും സ്ഥലത്തിനും മാന്യമായ നഷ്ടപരിഹാരം വേണമെന്ന് കർഷകർ ആവശ്യപ്പെടുന്നത്.

നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും തീരുമാനം ഉണ്ടാകുന്നില്ലെന്നാണ് പരാതി. കൃഷിത്തോട്ടങ്ങളില്‍ അതിക്രമിച്ച് കയറി മാര്‍ക്കിടുന്നത് അടക്കമുള്ള പ്രശ്നങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയിലൂടെ പുറത്ത് കൊണ്ട് വന്നിരുന്നു. തുടര്‍ന്ന് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അധികൃതര്‍ കാസര്‍കോട്ടെ വിവിധ പഞ്ചായത്തുകളില്‍ യോഗം വിളിച്ചു. എന്നാല് ഈ യോഗങ്ങളിലും തീരുമാനമായില്ല. ഇതോടെയാണ് കർഷക രക്ഷാ സമിതി വീണ്ടും സമരവുമായി മുന്നോട്ടുപോകുന്നത്.

കാസര്‍കോട് ജില്ലയില്‍ 50 കിലോമീറ്റര്‍ ദൂരത്തിലാണ് ഉഡുപ്പി- കാസര്‍കോട് 400 കെവി വൈദ്യുത ലൈന്‍ കടന്ന് പോകുന്നത്. 46 മീറ്റര്‍ വീതിയിലാണ് ഈ പവർ ഹൈവേ. വലിയ അളവില്‍ കൃഷി ഭൂമി ഇതോടെ ഉപയോഗ ശൂന്യമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുന്നില്ലെന്നും മരങ്ങള്‍ മുറിച്ചുമാറ്റി ചില നിയന്ത്രണങ്ങള്‍ വരുത്തുക മാത്രമാണ് ചെയ്യുകയെന്നുമാണ് ഈ വിഷയത്തിൽ നോഡല്‍ ഓഫീസറിന്‍റെ പ്രതികരണം.

ഇതോടെയാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കാനായി കർഷക രക്ഷാ സമിതി എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചത്. കൃത്യമായ നഷ്ടപരിഹാരം വേണമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട ദുരൂഹതകളും ആശങ്കകളും നീക്കണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ കൂട്ടായ്മ രൂപീകരിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version