Connect with us

കേരളം

4 ഏക്കർ ഭൂമി, വീടും പശു, കോഴി ഫാമും എല്ലാം സർക്കാര്‍ ബോർഡ് വച്ച് ഏറ്റെടുത്തു; ആശങ്കയിലായത് 1500 ഓളം കർഷകർ

Screenshot 2024 03 20 201711

ഇടുക്കി വാത്തിക്കുടി വില്ലേജിലെ പെരുംതൊട്ടിയിൽ പതിറ്റാണ്ടുകളായി കൈവശം വച്ചിരുന്ന സ്ഥലം റവന്യൂ വകുപ്പ് ഏറ്റെടുത്തതോടെ ആശങ്കയിലാണ് സമീപത്തെ കർഷകർ. ഹൈക്കോടതി വിധിയെ തുടർന്നാണ് പട്ടയത്തിന് അപേക്ഷ നൽകിയ സ്ഥലം ഏറ്റെടുത്തത്. തങ്ങളുടെ സ്ഥലവും നഷ്ടപ്പെടുമോയെന്നതാണ് 1500 ഓളം കർഷകരെ ആശങ്കയിലാക്കിയിരിക്കുന്നത്.

ഇടുക്കിയിലെ വാത്തിക്കുടി വില്ലേജിൽ 1977 നു മുമ്പ് മുതൽ കൈവശം വച്ച് കൃഷി ചെയ്തിരുന്ന നാലേക്കർ സ്ഥലം പലരിൽ നിന്നായി 2007 ൽ എറണാകുളത്ത് താമസിക്കുന്ന ബിജിമോൻ വാങ്ങി. മുമ്പ് കൈവശം വച്ചിരുന്നവർ നൽകിയ പട്ടയ അപേക്ഷയിൽ നടപടിയുണ്ടാകാതെ വന്നതോടെ 2017 ൽ ഹൈക്കോടതിയെ സമീപിച്ചു. രേഖകൾ പരിശോധിച്ച ഹൈക്കോടതി സിംഗിൾ ബഞ്ച്, പട്ടയം അനുവദിക്കാൻ നിർദ്ദേശം നൽകി.

മാസങ്ങൾ കഴിഞ്ഞിട്ടും റവന്യൂ വകുപ്പ് പട്ടയം നൽകിയില്ല. തുട‍ന്ന് വീണ്ടും ഹൈക്കോടതിയിലെത്തി. ഇതോടെ കേസ് മൂന്നാർ കേസുകൾ പരിഗണിക്കുന്ന ബെഞ്ചിലേക്ക് മാറ്റി. 1977 നു മുൻപ് കൈവശം വച്ചിരുന്നവരുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഭൂമിയല്ലെന്ന് റവന്യൂ വകുപ്പ് മറുപടി നൽകി. ഇതോടെയാണ് ഭൂമി ഏറ്റെടുക്കാൻ കോടതി നിർദ്ദേശിച്ചത്. നാലേക്കർ ഭൂമിയും വീടും പശു, കോഴി എന്നിവയുള്ള ഫാമുകളും സർക്കാ‍ർ ബോർഡ് വച്ച് ഏറ്റെടുത്തതോടെ ഇവർ പ്രതിസന്ധിയിലായി. കേസിൽ ബിജിമോൻ പുനപരിശോധന ഹർജി സമർപ്പിച്ചിട്ടുണ്ട്. വാത്തിക്കുടി വില്ലേജിൽ തന്നെ 1500 ഓളം പേരാണ് ഇത്തരത്തിൽ പട്ടയത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നത്. ബിജിമോൻറെ ഗതി വരുമോയെന്ന ആശങ്കയിലാണ് ഇവരെല്ലാമിപ്പോൾ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version