Connect with us

ദേശീയം

ആശുപത്രിക്കുള്ളിൽ ഇൻസ്റ്റാഗ്രാം റീൽസ് ഷൂട്ടിംഗ്: 38 മെഡിക്കൽ വിദ്യാർത്ഥികൾക്ക് പിഴ

Published

on

IMG 20240211 WA0015

സർക്കാർ ആശുപത്രിക്കുള്ളിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ നടപടി. ആശുപത്രി നിയമങ്ങൾ ലംഘിച്ചതിന് 38 വിദ്യാർത്ഥികൾക്ക് പിഴ ചുമത്തി. കർണാടകയിലെ ഗദഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ജിഐഎംഎസ്) വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി.

ജില്ലാ ആശുപത്രി ഇടനാഴിയിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഹിന്ദി, കന്നഡ ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇക്കാര്യം ജിഐഎംഎസ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തത്. വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ‘ആശുപത്രിക്കുള്ളിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത വിദ്യാർത്ഥികളുടെ നടപടി ഗുരുതരമായ തെറ്റാണ്. പ്രീ ഗ്രാജുവേഷൻ ചടങ്ങിന് വേണ്ടിയാണ് വീഡിയോ റെക്കോർഡ് ചെയ്തതെന്നാണ് അവർ പറയുന്നത്.

രോഗികൾക്ക് അസൗകര്യം ഒഴിവാക്കിക്കൊണ്ട് ആശുപത്രി പരിസരത്തിന് പുറത്ത് ഷൂട്ട് ചെയ്യണമായിരുന്നു. ആശുപത്രി നിയമങ്ങളുടെ ലംഘനമാണ് 38 വിദ്യാർത്ഥികൾ നടത്തിയിരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ അനുവദനീയമല്ല. ഇവരുടെ ഹൗസ്മാൻഷിപ്പ് 10-20 ദിവസത്തിനുള്ളിൽ അവസാനിക്കേണ്ടതായിരുന്നു, എന്നാൽ അത് 10 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്’- ബസവരാജ് ബൊമ്മനഹള്ളി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version