Connect with us

കേരളം

അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ചത് 34,550 പേർ; 5.17 കോടി പിഴ ഈടാക്കി

Published

on

അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചവരിൽ നിന്ന് പിഴയിനത്തിൽ ഈടാക്കിയത് 5.17 കോടി രൂപ. 2021 മെയ് 21 മുതൽ 2023 ജനുവരി 31 വരെ സംസ്ഥാനത്ത് 34550 പേരാണ് അനർഹമായി റേഷൻകാർഡ് കൈവശം വച്ചത്. ഇവരുടെ കാർഡുകൾ മാറ്റുകയും പിഴയിനത്തിൽ 5,17,16852.5 രൂപ ഈടാക്കുകയും ചെയ്തതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.

ജില്ലാടിസ്ഥാനത്തിൽ ആലപ്പുഴയിലാണ് കൂടുതൽ ആളുകൾ അനർഹമായി കാർഡുകൾ കൈവശം വെച്ചതായി കണ്ടെത്തിയത്-8896, രണ്ടാമത് പത്തനംതിട്ട-5572. ഈ സർക്കാറിന്റെ കാലയളവിൽ ആകെ 3,31,152 പുതിയ റേഷൻ കാർഡുകൾ അനുവദിച്ചു. ഇതിൽ 77962 പിങ്ക് കാർഡുകളും (പി.എച്ച്.എച്ച്) 246410 വെള്ള കാർഡുകളും (എൻ.പി.എൻ.എസ്) 6780 ബ്രൗൺ കാർഡുകളും (എൻ.പി.ഐ) ആണ്.

ഇതേ കാലയളവിൽ മാറ്റി കൊടുത്ത റേഷൻ കാർഡുകളുടെ എണ്ണം 288271 ആണ്. ഇതിൽ 20712 മഞ്ഞ കാർഡുകളും 267559 പിങ്ക് കാർഡുകളുമാണ്. റേഷൻ കാർഡുമായി ബന്ധപ്പെട്ട് ആകെ ലഭിച്ച ഓൺലൈൻ അപേക്ഷകൾ 4818143. ഇവയിൽ 4770733 അപേക്ഷകൾ തീർപ്പാക്കി. പിങ്ക് കാർഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 2022 സെപ്റ്റംബർ 13 മുതൽ 2022 ഒക്ടോബർ 31 വരെ 73228 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചശേഷം കാർഡ് മാറ്റത്തിന് 49394 അപേക്ഷകർ അർഹരാണെന്ന് കണ്ടെത്തി. നിലവിൽ സംസ്ഥാനത്ത് ആകെ 93,37,202 റേഷൻ കാർഡുകൾ ആണുള്ളത്. ഇതിൽ 587806 മഞ്ഞ കാർഡുകളും 3507394 പിങ്ക് കാർഡുകളും 2330272 നീല കാർഡുകളും 2883982 വെള്ള കാർഡുകളും 27748 ബ്രൗൺ കാർഡുകളുമാണ്.

അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താൻ കഴിഞ്ഞ ഒക്ടോബറിലാണ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് ‘ഓപ്പറേഷൻ യെല്ലോ’ പദ്ധതി ആരംഭിച്ചത്. ഇതനുസരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പറിലോ 1967 എന്ന ടോൾഫ്രീ നമ്പറിലോ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം. ഇപ്രകാരം ലഭ്യമായ പരാതികൾ പരിശോധിച്ച് 48 മണിക്കൂറിനുള്ളിൽ കാർഡ് പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റാനും പിഴ ഈടാക്കാനും സംവിധാനമുണ്ട്.

കഴിഞ്ഞ മാസം നടന്ന ഭക്ഷ്യമന്ത്രിയുടെ ഫോൺ-ഇൻ-പരിപാടിയിൽ 22 പരാതികൾ കേട്ടു. ഭക്ഷ്യവകുപ്പുകളുടെ പരസ്യങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, അരിയിൽ നിറം ചേർക്കുന്നു എന്ന പരാതികൾ കൺസ്യൂമർ കോടതിയിൽ നൽകാൻ നിർദേശിച്ചിട്ടുണ്ട്. ലീഗൽ മെട്രോളജി വകുപ്പുമായി ബന്ധപ്പെട്ട പരാതി വകുപ്പിലേക്ക് കൈമാറി അന്വേഷണം നടത്തി പരിഹരിച്ചതായും ജി.ആർ അനിൽ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version