Connect with us

കേരളം

3 വർഷം, ട്രെയിൻ തട്ടി മരിച്ചത് 1327 പേർ, ജനുവരിയിൽ മാത്രം 28

Screenshot 2024 02 01 195035

പാലക്കാട് റെയിൽവെ ഡിവിഷന് കീഴിൽ ട്രെയിൻ തട്ടി മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന. കഴിഞ്ഞ 3 വർഷത്തിനിടെ ട്രെയിൻ തട്ടി മരിച്ചത് 1327 പേരാണ്. ഇക്കഴിഞ്ഞ ജനുവരിയിൽ മാത്രം മരിച്ചത് 28 പേരും. പാളങ്ങളിൽ ജീവനൊടുക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്.

ഒരു ഇത്തിരി സമയം ലാഭിക്കാൻ, അൽപം കൂടുതൽ നടക്കുന്നത് ഒഴിവാക്കാൻ. പാളം മുറിച്ചു കടക്കുന്നവർക്ക് പറയാൻ കാരണങ്ങളേറെയുണ്ട്.  ഇങ്ങനെ പാളത്തിലൂടെ അശ്രദ്ധരായി നടക്കുന്നവരാണ് ട്രെയിൻ തട്ടി മരിക്കുന്നവരിൽ ഏറെയും. പാളങ്ങൾക്ക് സമീപം താമസിക്കുന്നവരാണ് ഇവരിൽ ഏറെ. ഇതിനു പുറമെ ആത്മഹത്യ ചെയ്തവരും ഏറെയാണ്. 2021ൽ ട്രെയിൻ തട്ടിയുള്ള മരണങ്ങളിൽ 44 ഉം ആത്മഹത്യയാണ്. 2022ലെത്തിയപ്പോൾ ഇത് 63 ആയി. കഴിഞ്ഞ വർഷം 67 ആയും ഈ കണക്ക് ഉയർന്നു.

കേരളത്തിലേക്ക് കടക്കുമ്പോഴാണ് ഇത്തരം അപകടങ്ങൾ കൂടുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ട്രെയിൻ തട്ടി മരിക്കുന്ന കന്നുകാലികളുടെ എണ്ണവും കൂടുതലാണ്. മനുഷ്യരും മൃഗങ്ങളും കടക്കാത്ത രീതിയിൽ പാളങ്ങൾ സുരക്ഷിതമാക്കാനുള്ള നടപടികൾ റയിൽവെ ആരംഭിച്ചിട്ടുണ്ട്. ഇതു കൂടാതെ ആത്മഹത്യയ്ക്കെതിരെ റയിൽവെ സ്‌റ്റേഷനുകളിൽ കൗൺസിലിങ്ങും ബോധവൽകരണ ക്ലാസുകളും നടത്തും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 month ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം1 month ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം1 month ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം1 month ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം1 month ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം1 month ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം1 month ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം1 month ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം1 month ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം1 month ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version