Connect with us

കേരളം

ചരിത്രനിമിഷം; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു

Published

on

pinarayi 1

ചരിത്രത്താളുകളില്‍ പുതിയ അധ്യായം രചിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൃഡപ്രതിജ്ഞ ചെയ്താണ് പിണറായി അധികാരമേറ്റത്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ളി, എംഎ ബേബി, കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങി പ്രമുഖ ഇടതുമുന്നണി നേതാക്കന്‍മാരെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. യുഡിഎഫ് നേതാക്കളാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു സത്യാപ്രതിജ്ഞാ ചടങ്ങുകള്‍. പാസുള്ളവര്‍ക്ക് മാത്രമായിരുന്നു ചടങ്ങിലേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളു.

സത്യപ്രതിജ്ഞക്ക് മുന്നേയായി മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത മന്ത്രിമാരും വയലാറിലെ വിപ്ലവമണ്ണിലെത്തി രക്ഷ്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് സിപിഎം, സിപിഐ മന്ത്രിമാരും നിയുക്ത സ്പീക്കറും പുഷ്പാര്‍ച്ചന നടത്തി.സിപിഎം സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലയുള്ള എ വിജയരാഘവനും പുഷ്പചക്രം അര്‍പ്പിച്ചു. അതിന്‌ശേഷം വലിയ ചുടുകാടിലെ രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തി.

ആഭ്യന്തരം, വിജിലന്‍സ്,ഐടി, പൊതുഭരണം എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ തുടര്‍ന്നും കൈകാര്യം ചെയ്യും.

കേരളത്തിന്റെ പുതിയ മന്ത്രിമാരും വകുപ്പുകളും

പിണറായി വിജയൻ (സി പി എം )
മുഖ്യമന്ത്രി രണ്ടാം തവണ
മണ്ഡലം: ധർമ്മടം
പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, പരിസ്ഥിതി

കെ എൻ ബാലഗോപാൽ (സി പി എം )
മന്ത്രിയായി ആദ്യം
മണ്ഡലം: കൊട്ടാരക്കര
ധനകാര്യം

വീണ ജോർജ് (CPM )
മന്ത്രിയായി ആദ്യം
മണ്ഡലം: ആറന്മുള
ആരോഗ്യം

പി.രാജീവ് (സി പി എം )
മന്ത്രിയായി ആദ്യം
മണ്ഡലം: കളമശ്ശേരി
വ്യവസായം

കെ. രാധാകൃഷ്ണൻ (സി പി എം )
രണ്ടാം തവണ
മണ്ഡലം: ചേലക്കര
ദേവസ്വം, പാർലമെന്ററി കാര്യം, പിന്നാക്കക്ഷേമം

ആർ. ബിന്ദു (സി പി എം )
മന്ത്രിയായി ആദ്യം
മണ്ഡലം: ഇരിങ്ങാലക്കുട
ഉന്നത വിദ്യാഭ്യാസം

വി.ശിവൻകുട്ടി (സി പി എം )
മന്ത്രിയായി ആദ്യം
മണ്ഡലം: നേമം
പൊതുവിദ്യാഭ്യാസം, തൊഴിൽ

എം.വി ഗോവിന്ദൻ (സി പി എം )
മന്ത്രിയായി ആദ്യം
മണ്ഡലം: തളിപ്പറമ്പ്
തദ്ദേശസ്വയംഭരണം, എക്സൈസ്

പി.എ. മുഹമ്മദ് റിയാസ് ( സി പി എം )
മന്ത്രിയായി ആദ്യം
മണ്ഡലം: ബേപ്പൂർ
പൊതുമരാമത്ത്, ടൂറിസം

വി.എൻ.വാസവൻ ( സി പി എം )
മന്ത്രിയായി ആദ്യം
മണ്ഡലം: ഏറ്റുമാനൂർ
സഹകരണം, രജിസ്ട്രേഷൻ

കെ. കൃഷ്ണൻകുട്ടി (ജെ ഡി എസ )
രണ്ടാം തവണ
മണ്ഡലം: ചിറ്റൂർ
വൈദ്യുതി

ആന്റണി രാജു (ജെ കെ സി )
മന്ത്രിയായി ആദ്യം
മണ്ഡലം: തിരുവനന്തപുരം
ഗതാഗതം

എ.കെ ശശീന്ദ്രൻ (എൻ സി പി )
രണ്ടാം തവണ
മണ്ഡലം: എലത്തൂർ
വനം വകുപ്പ്

റോഷി അഗസ്റ്റിൻ (കെ സി എം )
മന്ത്രിയായി ആദ്യം
മണ്ഡലം: ഇടുക്കി
ജലവിഭവ വകുപ്പ്

അഹമ്മദ് ദേവർകോവിൽ (ഐ എൻ എൽ )
മന്ത്രിയായി ആദ്യം
മണ്ഡലം: കോഴിക്കോട്തു
തുറമുഖം

സജി ചെറിയാൻ (സി പി എം )
മന്ത്രിയായി ആദ്യം
മണ്ഡലം: ചെങ്ങന്നൂർ
ഫിഷറീസ്, സാംസ്കാരികം

വി. അബ്ദുറഹ്മാൻ (സി പി എം )
മന്ത്രിയായി ആദ്യം
മണ്ഡലം: താനൂർ
ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം

ജെ ചിഞ്ചുറാണി (സി പി ഐ )
മന്ത്രിയായി ആദ്യം
മണ്ഡലം: ചടയമംഗലം
ക്ഷീരവകുപ്പ്, മൃഗസംരക്ഷണം

അഡ്വ. കെ. രാജൻ (സി പി ഐ )
മന്ത്രിയായി ആദ്യം
മണ്ഡലം: ഒല്ലൂർ
റവന്യു

പി. പ്രസാദ് (സി പി ഐ )
മന്ത്രിയായി ആദ്യം
മണ്ഡലം: ചേർത്തല
കൃഷി

ജി .ആർ. അനിൽ (സി പി ഐ )
മന്ത്രിയായി ആദ്യം
മണ്ഡലം: നെടുമങ്ങാട്
സിവിൽ സപ്ലൈസ്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version