Connect with us

കേരളം

സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനത്തിലൂടെ തൊഴില്‍ ലഭ്യമായത് 2990 പേര്‍ക്ക്

Published

on

20210204 145204

സംസ്ഥാന പട്ടികവര്‍ഗ വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനത്തിലൂടെ തൊഴില്‍ ലഭ്യമായത് 2990 പേര്‍ക്ക്. സംസ്ഥാനത്തിന് അകത്തും പുറത്തുമുളള സര്‍ക്കാര്‍/ സ്വകാര്യ തൊഴില്‍ നൈപുണ്യ വികസന സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചത്. 16 സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ മുഖേന 46 കോഴ്‌സുകളിലായി 5658 ഉദ്യോഗാര്‍ത്ഥികള്‍ ഇതുവരെ പരിശീലനം പൂര്‍ത്തിയാക്കി. 22 ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശത്താണ് തൊഴില്‍ ലഭിച്ചത്.

വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നതും വിദേശത്ത് പോകാന്‍ തിരെഞ്ഞെടുക്കപ്പെടുന്നതുമായ കുട്ടികള്‍ക്ക് യാത്രാ ചെലവിനും, മറ്റ് അനുബന്ധ ചെലവുകള്‍ക്കുമായി വകുപ്പ് സാമ്ബത്തിക സഹായവും നല്‍കുന്നുണ്ട്.
ആദ്യമായാണ് വകുപ്പിന്റെ ശ്രമഫലമായി പട്ടികവര്‍ഗ്ഗ കുട്ടികള്‍ വിദേശത്ത് തൊഴില്‍ കണ്ടെത്തുന്നത്. അഭ്യസ്തവിദ്യരായിട്ടും നൈപുണ്യ പരിശീലനത്തിന്റെ അഭാവം മൂലം തൊഴില്‍ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

ഇന്‍ഡസ്ട്രിയല്‍ ടെക്‌നീഷ്യന്‍, ടിഗ് ആന്റ് ആര്‍ക് വെള്‍ഡിംഗ്, ഓട്ടോ മൊബൈല്‍ എന്‍ജിനീയറിംഗ്, ഡിപ്‌ളോമ ഇന്‍ ട്രാവല്‍ ആന്റ് ടൂറിസം, ഫുഡ് പ്രൊഡക്ഷന്‍, ഗ്രാഫിക് ആന്റ് വെബ് ഡിസൈനിംഗ്, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്, ഇലക്‌ട്രീഷ്യന്‍, ഓര്‍ഗാനിക് ഫാമിംഗ്, പഞ്ചകര്‍മ തുടങ്ങി 57ലധികം കോഴ്‌സുകളിലാണ് പരിശീലനം. മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള തൊഴില്‍ പരിശീലന കോഴ്‌സുകളാണ് നടത്തിവരുന്നത്. ഇത്തരത്തില്‍ തൊഴില്‍ ലഭ്യമാകുന്ന കൂടുതല്‍ കോഴ്‌സുകള്‍ നടത്താന്‍ വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്.

യുവജനങ്ങള്‍ക്ക് അവരുടെ അഭിരുചിയ്ക്ക് അനുസൃതമായി വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ വൈദഗ്ധ്യ പരിശീലനവും ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. സ്വകാര്യ, പൊതു മേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ ഏറെ സാധ്യതയുളള തൊഴില്‍പരിശീലന പരിപാടികള്‍ സംഘടിപ്പിച്ച്‌ ജോലി സ്ഥിരത ഉറപ്പാക്കുന്നതിനും വകുപ്പ് നടപടി സ്വീകരിക്കുന്നു.

ജില്ലകളില്‍ ജോബ് ഫെയറുകള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്. ഇതിലൂടെ വിവിധ കോഴ്സുകളെയും പരിശീലനം നല്‍കുന്ന ഏജന്‍സികളെക്കുറിച്ചും അറിയാനാകും.

ഈ അവസരത്തില്‍ പരിശീലന ഏജന്‍സികള്‍ വഴി നേരിട്ട് അപേക്ഷിക്കുന്നതിനും സ്പോട്ട് അഡ്മിഷന്‍ നേടാനുമുള്ള അവസരവുമുണ്ട്. പരിശീലന ഏജന്‍സികള്‍ ആദിവാസി മേഖലകള്‍ സന്ദര്‍ശിച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നേരിട്ട് അഡ്മിഷന്‍ നല്‍കുന്നു. പരിശീലനത്തിന് താത്പര്യമുളളവര്‍ക്ക് www.skill.stdd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും അപേക്ഷിക്കാം .കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 2312 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ ലഭിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version