Connect with us

ദേശീയം

കാർഗിൽ വിജയത്തിന് ഇന്ന് 22 വയസ്സ്

Published

on

kargil Vijay Diwas

കാർഗിലിൽ ഇന്ത്യ നേടിയ യുദ്ധ വിജയത്തിന് ഇന്ന് 22 വയസ്സ്. 1999 മേയ് എട്ടു മുതൽ ജൂലൈ 26 വരെയായിരുന്നു കാർഗിൽ യുദ്ധം. തണുത്തുറഞ്ഞ കാർഗിലിലെ ഉയരമേറിയ കുന്നുകളിൽ ഒളിച്ചിരുന്ന നുഴഞ്ഞു കയറ്റക്കാരെ ധൈര്യം കവചമാക്കിയും ചങ്കൂറ്റം ആയുധമാക്കിയുമാണ് ഇന്ത്യൻ സൈനികർ നേരിട്ടത്. ആ ഐതിഹാസിക വിജയത്തിന്റെ ഓർമദിനമാണ് ഇന്ന്.

ഹിമാലയത്തിലെ ആട്ടിടയന്മാർ കാർഗിലെ മലമുകളിൽ അപരിചിതരമായ ആളുകളെ കണ്ടതോടെയാണ് നുഴഞ്ഞുകയറ്റത്തെക്കുറിച്ച് വിവരം ലഭിച്ചത്. ആട്ടിടയന്മാർ ഇന്ത്യൻ സൈന്യത്തെ വിവരമറിയിച്ചു. ‌‌തിരിച്ചിലിന് പോയ സംഘത്തിലെ നിരവധി സൈനികർ മരിച്ചു. പലരും രക്തത്തിൽ കുളിച്ചാണ് തിരിച്ചെത്തിയത്. നിരീക്ഷണ പറക്കൽ നടത്തിയ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു. പിന്നാലെയാണ് ഓപ്പറേഷൻ വിജയ്‌ തുടങ്ങാൻ ഇന്ത്യൻ സൈന്യം നടപടിസ്വീകരിച്ചത്. ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളും കാർഗിൽ യുദ്ധത്തിൽ പങ്കാളികളായി.

തുടക്കത്തിൽ പ്രതിരോധ നീക്കങ്ങൾ പരാജയപ്പെട്ടെങ്കിലും ജൂൺ മാസത്തോടെ ഇന്ത്യ പ്രത്യാക്രമണം ശക്തമാക്കി. കര, വ്യോമ സേനകൾ നേരിട്ടു യുദ്ധത്തിൽ പങ്കാളിയായപ്പോൾ, നാവിക സേന മുന്നേറ്റത്തിലൂടെ പാകിസ്ഥാന്റെ പ്രതിരോധ തന്ത്രം തകിടം മറിച്ചു. ഒടുവിൽ തോലിംഗും ട്രൈഗർ ‌ഹില്ലും സൈന്യം തിരിച്ചുപിടിച്ചു. ‌ജൂലായ് 14ന് ഓപ്പറേഷൻ വിജയ് ലക്ഷ്യംകണ്ടതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് പ്രഖ്യാപിച്ചു.

72 ദിവസത്തോളം രാവും പകലുമില്ലാതെ നീണ്ട പോരാട്ടത്തിൽ ഇന്ത്യയ്ക്കു 527 വീര യോദ്ധാക്കളെയാണ് നഷ്ടപ്പെട്ടത്. തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നുഴഞ്ഞു കയറി പാക്ക് സൈന്യത്തെ ‌മൂന്നുമാസം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ഇന്ത്യ തുരത്തിയത്. യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ ഓർമയ്ക്കായാണ് ജൂലായ് 26 കാർഗിൽ വിജയദിവസമായി ആചരിക്കുന്നത്.

ഡൽഹി ഇന്ത്യാഗേറ്റിലെ യുദ്ധ സ്മാരകത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രിയും മറ്റു പ്രമുഖരും ഇന്ന് പുഷ്പചക്രം അർപ്പിക്കുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും. കാർഗിൽ വിജയ് ദിവസ് ആഘോഷത്തിൽ പങ്കെടുക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാർഗിലിലെത്തും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version