കേരളം
ലീവ് സറണ്ടര്‍ അനുവദിച്ചു; ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് പണമായി നല്‍കും
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ 2024 – 25 ലെ ലീവ് സറണ്ടര്‍ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കും ജിപിഎഫ് ഇല്ലാത്തവര്‍ക്കും ആനുകൂല്യം പണമായി ലഭിക്കും. മറ്റുള്ളവര്‍ക്ക് പിഎഫില്‍ ലയിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍വീസ് പെന്‍ഷന്‍ കുടിശിക 628 കോടി രൂപ അനുവദിച്ചതായും മന്ത്രി അറയിച്ചു. വിരമിച്ച ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പതിനൊന്നാം പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചു. 5.07 ലക്ഷം പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. 628 കോടി രൂപ ഇതിനായി അനുവദിച്ച് ഉത്തരവിറക്കി.