Connect with us

കേരളം

രണ്ടരക്കോടി വാങ്ങി, പ്രമോഷന് വന്നില്ല; കുഞ്ചാക്കോ ബോബനെതിരെ നിര്‍മ്മാതാവ്

Published

on

205618 pdmini.jpeg

നടൻ കുഞ്ചാക്കോ ബോബനെതിരെ ‘പദ്മിനി’ സിനിമയുടെ നിര്‍മ്മാതാവ് സുവിൻ കെ വർക്കി. 25 ദിവസത്തെ ഷൂട്ടിന് രണ്ടരക്കോടിയാണ് താരം പ്രതിഫലമായി വാങ്ങിയതെന്നും എന്നിട്ടും ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ സഹകരിച്ചില്ലെന്നും സുവിൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറയുന്നു. സിനിമയെ പ്രമോട്ട് ചെയ്യുന്നതിനേക്കാൾ അദ്ദേഹത്തിന് ആവശ്യം കൂട്ടുകാരുമൊത്ത് യൂറോപ്പിൽ ഉല്ലസിക്കുന്നതായിരുന്നെന്ന് പോസ്റ്റിൽ കുറിക്കുന്നു.

ഒരു കാര്യം സത്യസന്ധമായി പറയുന്നു. ‘പദ്മിനി’ സിനിമ ഞങ്ങൾക്ക് ലാഭം നൽകിയ സിനിമയാണ്. അതിന്റെ ബോക്സ് ഓഫീസ് കണക്ക് എത്രയാണെങ്കിലും ഈ സിനിമ ഞങ്ങൾക്കു ലാഭമാണ്. ചിത്രീകരണത്തിന് പിന്നില്‍ പ്രവർത്തിച്ച മിടുക്കന്മാരായ പ്രൊഡക്‌ഷൻ ടീമിനും സംവിധായകന്‍ സെന്നയ്ക്കും എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി. എന്നാൽ ഒരു ഫിലിം മേക്കർ എന്ന നിലയിലും കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലും തിയേറ്റർ പ്രതികരണമാണ് പ്രധാനം. അവിടെയാണ് തിയേറ്ററുകളിലേക്ക് ആദ്യ കാൽവയ്പ് ലഭിക്കാൻ അതിലെ നായക നടന്റെ താരപരിവേഷത്തിന്റെ ചാരുത ആവശ്യമായി വരുന്നത്.

പദ്മിനി സിനിമയ്ക്കു വേണ്ടി അതിന്റെ നായക നടൻ വാങ്ങിയത് രണ്ടരക്കോടി രൂപയാണ്. അഭിമുഖങ്ങളിലോ പ്രമോഷന്റെ ഭാഗമായുള്ള ടിവി പരിപാടികളിൽപോലുമോ അദ്ദേഹം പങ്കെടുത്തില്ല. സിനിമയുടെ റോ ഫൂട്ടേജ് കണ്ട, അദ്ദേഹത്തിന്റെ ഭാര്യ നിയോഗിച്ച ഈ സിനിമയുടെ മാർക്കറ്റിങ് കൺസൽറ്റന്റ് ഞങ്ങൾ പദ്ധതിയിട്ടിരുന്ന എല്ലാ പ്രമോഷണൽ പ്ലാനുകളും തള്ളിക്കളഞ്ഞു. ഇതേ ദുരവസ്ഥ തന്നെയാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ടുമൂന്നു സിനിമകളുടെ നിർമാതാക്കൾക്കും സംഭവിച്ചത്. അതുകൊണ്ട് ആരെങ്കിലും ഇതിനെക്കുറിച്ച് തുറന്നു പറയണമെന്ന് തോന്നി.

ഇദ്ദേഹം സഹനിർമാതാവായ സിനിമകൾക്ക് ഇത് സംഭവിക്കില്ല. എല്ലാ അഭിമുഖങ്ങൾക്കും നിന്നുകൊടുക്കുകയും ടിവി പരിപാടികളിൽ അതിഥിയായി എത്തുകയും ചെയ്തു. എന്നാൽ പുറത്തുനിന്നുള്ള ആളാണ് നിർമ്മാതാവെങ്കിൽ ഈ പരിഗണനയൊന്നും ഉണ്ടാകില്ല. അദ്ദേഹത്തിന് സിനിമ പ്രമോട്ട് ചെയ്യുന്നതിനേക്കാൾ ആവശ്യം കൂട്ടുകാരുമൊത്ത് യൂറോപ്പിൽപോയി ഉല്ലസിക്കുന്നതാണ്. 25 ദിവസത്തെ ഷൂട്ടിനു വേണ്ടിയാണ് അദ്ദേഹം 2.5 കോടി പ്രതിഫലമായി മേടിച്ചത്.

സിനിമകൾക്ക് ആവശ്യമായ പരിഗണന നൽകുന്നില്ലെന്ന് പറഞ്ഞ് വിതരണക്കാർ സമരം നടത്തുന്ന സാഹചര്യമാണ്. സിനിമകൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കാത്തതിന് കാരണം ഇതൊക്കെതന്നെയാണ്. അഭിനയിക്കുന്ന സിനിമകൾ മാർക്കറ്റ് ചെയ്യുക എന്ന ഉത്തരവാദിത്തം അതിലെ ഓരോ അഭിനേതാവിനുമുണ്ട്. ഓരോ വർഷവും ഇരുനൂറിലധികം സിനിമകളാണ് ഇവിടെ റിലീസ് ചെയ്യുന്നത്. നമ്മുടെ സിനിമ പ്രേക്ഷകരിലെത്തിക്കണമെങ്കിൽ നാം സ്വയം ഇറങ്ങിത്തിരിക്കണം.

നമ്മുടെ നിലനിൽപ്പ് തന്നെ പ്രേക്ഷകരുടെ വിധിപ്രകാരമാണ്. എന്തൊക്കെയാണെങ്കിലും സിനിമയുടെ കണ്ടന്റാണ് സിനിമ വിജയിക്കാൻ കാരണം. പിന്നെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ആ നടനുവേണ്ടി വാദിച്ച നിർമാതാക്കളായ സുഹൃത്തുക്കൾക്ക് പ്രത്യേകം നന്ദി പറയുന്നു., സുവിൻ കെ വർക്കി കുറിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version