Connect with us

ദേശീയം

വനിതാ സ്വയം സഹായസംഘങ്ങള്‍ക്ക് 15,000 ഡ്രോണുകള്‍; കേന്ദ്രമന്ത്രിസഭാ തീരുമാനം

Published

on

Untitled design (8)

വനിതാ സ്വയം സഹായസംഘങ്ങള്‍ക്ക് 15,000 ഡ്രോണുകള്‍ അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. അടുത്ത നാലു വര്‍ഷത്തേക്കായാണ് പദ്ധതി. പദ്ധതി നടപ്പാക്കുന്നതിന് 1261 കോടി രൂപയാണ് ചെലവ് കണക്കാക്കപ്പെടുന്നത്. അടുത്ത നാലു വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പാക്കുക.

2023 – 2024, 2025 – 2026 വര്‍ഷങ്ങളിലായാണ് ഡ്രോണുകള്‍ നല്‍കുക. ഈ ഡ്രോണുകള്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് വാടകയ്ക്ക് നല്‍കി വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് വരുമാനം കണ്ടെത്താനാകും. ഡ്രോണിന്റെ തുകയുടെ 80 ശതമാനം, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ അടക്കം പരമാവധി എട്ടു ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ലക്ഷപതി ദീദി’ പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. സേവന മേഖലയില്‍ ഡ്രോണുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. സ്വയം സഹായ സംഘങ്ങളുടെ ഭാഗമായി ഏതാണ്ട് 10 കോടി സ്ത്രീകളുണ്ട്. ഡ്രോണ്‍ പദ്ധതി, കൃഷിയിലെ സാങ്കേതികവിദ്യയുടെ ഉപയോഗത്തെ കൂടുതല്‍ ത്വരിതപ്പെടുത്തുന്നു. വളവും കീടനാശിനികളും തളിക്കുന്നതില്‍ ഡ്രോണുകള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version