Connect with us

കേരളം

നിപ സമ്പര്‍ക്ക പട്ടിക; സംസ്ഥാനത്ത് കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ ഇന്നറിയാം

Published

on

നിപ ബാധിച്ചു മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇതുവരെ 46 പേരുടെ സാമ്പിളുകളാണ് നെഗറ്റീവ് ആയത്. കോഴിക്കോട് താലൂക്കില്‍ താത്കാലികമായി നിര്‍ത്തിവച്ച വാക്സിനേഷന്‍ നടപടികള്‍ ഇന്ന് പുനരാരംഭിക്കും.

എന്നാല്‍, നിപ ബാധയുണ്ടായതിനെ തുടര്‍ന്ന് കണ്ടെയെന്‍മെന്‍റ് സോണാക്കിയ പ്രദേശത്ത് വാക്സിനേഷന്‍ ഉണ്ടാകില്ല. ചാത്തമംഗലത്തും സമീപ പഞ്ചായത്തുകളിലും ആരോഗ്യ പ്രവര്‍ത്തകരുടെ വീട് കയറിയുള്ള സര്‍വേയും ഇന്ന് പൂര്‍ത്തിയാകും. സമ്പര്‍ക്കപട്ടികയില്‍ ആകെയുള്ളത് 265 പേരാണ്. ഇവരില്‍ 68 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

12 പേര്‍ക്ക് പനിയും മറ്റ് ലക്ഷണങ്ങളുമുണ്ട്. സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ എല്ലാവരും നിര്‍ബന്ധമായും ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കണം. സമ്പര്‍ക്ക പട്ടികയില്‍ 47 പേര്‍ മറ്റു ജില്ലകളില്‍ ഉള്ളവരാണ്. നിലവില്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവായവരെ മൂന്ന് ദിവസം കൂടി നിരീക്ഷിക്കും.

ഇതിന് ശേഷം ഇവര്‍ക്ക് വീട്ടില്‍ ക്വാറന്‍റൈന്‍ സൗകര്യം ഉണ്ടെങ്കില്‍ മാത്രം ഐസൊലേഷന്‍ മാനദണ്ഡം പാലിച്ച്‌ ക്വാറന്‍റൈന്‍ വീട്ടില്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version