Connect with us

കേരളം

കെഎസ്ആർടിസിക്ക് വീണ്ടും ധനസഹായം അനുവദിച്ച് ധനവകുപ്പ്

Published

on

കെഎസ്ആർടിസിക്ക് വീണ്ടും ധനസഹായം അനുവദിച്ച് ധനവകുപ്പ്. ജീവനക്കാർക്ക് പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് തിരികെ നൽകേണ്ട തുകയായ 145.17 കോടി രൂപയാണ് അനുവദിച്ചത്. ശമ്പളം നൽകാൻ നേരത്തെ ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചിരുന്നു.

35 കോടി രൂപ കൂടി വേണമെന്നാണ് കെഎസ്ആർടിസി മാനേജ്മെന്‍റിന്‍റെ ആവശ്യം. അതിനിടെ ശമ്പളം വൈകുന്നതിനെതിരായ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനയായ റ്റിഡിഎഫിന്‍റെ തീരുമാനം. നാളെ മുതൽ അനിശ്ചിതകാല രാപ്പകൽ സമരം റിലേ നിരാഹര സമരമായി മാറും.

അതേ സമയം, ഇന്ന് മുതൽ ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും കെഎസ്ആ‍ർടിസി അധിക സർവീസ് നടത്തുകയാണ്.നിലവിലെ ഷെഡ്യൂളുകൾക്കൊപ്പം ആ‌ൾത്തിരക്ക് അനുസരിച്ച് 20 ശതമാനം വരെ അധിക സർവ്വീസുകൾ നടത്താനാണ് തീരുമാനം. സ്റ്റേഷനുകളിൽ നിന്നുള്ള അഭ്യർത്ഥന അനുസരിച്ച് ഡിപ്പോകളിൽ നിന്ന് അധിക ഷെ‍ഡ്യൂളുകൾ നൽകും.

ആദ്യ ഘട്ടത്തിൽ ദേശീയപാതകളിലും എംസി റോഡിലുമാണ് അധിക സർവീസ് നടത്തുക. നേരത്തേ റദ്ദാക്കിയ ഞായറാഴ്ചകളിലെ ഫാസ്റ്റ് പാസഞ്ചറുകൾക്ക് മുകളിലേക്കുള്ള സർവ്വീസുകളുടെ ട്രിപ്പുകൾ സിംഗിൾ ഡ്യൂട്ടിയായി ക്രമീകരിച്ച് അധികമായി ഓപ്പറേറ്റ് ചെയ്യാനാണ് നി‍ര്‍ദ്ദേശം. ഇത് കൃത്യമായി നടപ്പിലാക്കുന്നതിന് മേഖലാ ഓഫീസർമാർ ശ്രദ്ധിക്കണമെന്നാണ് മാനേജ്മെന്റിന്റെ നി‍ര്‍ദ്ദേശം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version