Connect with us

ദേശീയം

‘ആക്രമണോത്സുകമായ പെരുമാറ്റം’; 12 രാജ്യസഭാംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

Published

on

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ നിന്ന് 12 രാജ്യസഭാംഗങ്ങളെ സസ്‌പെന്റ് ചെയ്തു. എളമരം കരീം, ബിനോയ് ബിശ്വം ഉള്‍പ്പടെയുള്ള 12 പ്രതിപക്ഷ പാര്‍ട്ടി എംപിമാരെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ സമ്മേളനകാലയളവില്‍ ബഹളംവച്ചെന്നാരോപിച്ചാണ് നടപടി. ഈ സമ്മേളനകാലം മുഴുവന്‍ സസ്‌പെന്‍ഷന്‍ തുടരും.സഭയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയില്‍ അനിയന്ത്രിതമായ രീതിയിലാണ് ഈ അംഗങ്ങള്‍ പെരുമാറിയതെന്നും ഉത്തരവില്‍ പറയുന്നു.

ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡോല സെന്‍, ശാന്ത ഛേത്രി, കോണ്‍ഗ്രസിന്റെ ആറ് അംഗങ്ങളുമാണ് സസ്‌പെന്റ് ചെയ്യപ്പെട്ടത്. പെഗാസസ്, ജനറല്‍ ഇന്‍ഷൂറന്‍സ് ബിസിനസ് ഭേദഗതി തുടങ്ങിയ സംഭവള്‍ പാര്‍ലമെന്റില്‍ വന്‍ പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായിരുന്നു.

പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭയ്ക്കുള്ളില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍മാരുമായി വഴക്കിടുന്നതും കരിങ്കൊടിയുമായി എംപിമാര്‍ സഭയിലെ മേശമേല്‍ കയറുന്നതും ഫയലുകള്‍ വലിച്ചെറിയുന്നതും സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ വനിതാ മാര്‍ഷല്‍മാരെ കയ്യേറ്റം ചെയ്തതായി ഭരണപക്ഷം ആരോപിക്കുമ്പോള്‍ പ്രതിപക്ഷ നേതാക്കളെയും വനിതാ എംപിമാരെയും കയ്യേറ്റം ചെയ്യാന്‍ പുറത്തുനിന്ന് ആളുകളെ സഭയില്‍ എത്തിച്ചതായി പ്രതിപക്ഷം ആരോപിച്ചിരന്നു.

പാര്‍ലമെന്റിനെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സര്‍ക്കാര്‍ നടപടിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. ജനവികാരത്തെ മാനിക്കാത്ത സര്‍ക്കാര്‍ കര്‍ഷകരോട് മാപ്പ് പറഞ്ഞതുപോലെ നാളെ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാര്‍ഷല്‍മാരാണ് അദ്ധ്യക്ഷന് പരാതി നല്‍കിയിരുന്നത്. ബിനോയ് വിശ്വത്തിനെതിരെയും പരാമര്‍ശമുണ്ട്. എളമരം കരീം മാര്‍ഷല്‍മാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version