Connect with us

കേരളം

112 കൊല്ലത്തെ പഴക്കം, ഏക വിദ്യാര്‍ത്ഥിയും പാസായി; മൂലേപ്പള്ളിക്കൂടത്തിന് താഴ് വീഴുന്നു

ജാതിയുടെ പേരിൽ അകറ്റി നിർത്തപ്പെട്ടവർക്കു വിദ്യയുടെ വെളിച്ചം പകരുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്കൂളിന് ഒടുവില്‍ താഴ് വീഴുന്നു. പഠിതാവായുണ്ടായിരുന്ന ഏക വിദ്യാർഥി ക്ലാസ് കയറ്റം നേടി മറ്റൊരു സ്കൂളിലേക്കു പോകുകയും പ്രഥമാധ്യാപിക മേരി വർഗീസ് ബുധനാഴ്ച വിരമിക്കുകയും ചെയ്തതോടെയാണ് 112 കൊല്ലത്തെ ചരിത്രമുള്ള തഴക്കര വഴുവാടി എം. ജി. എം. എൽ. പി. സ്കൂളിന്റെ വാതിലടയുന്നത്.

പരുമല തിരുമേനി മാർ ഗ്രിഗോറിയോസിന്റെ വിയോഗത്തിന് ഒൻപതു വർഷത്തിനുശേഷം അദ്ദേഹത്തിന്റെ പേരിലാണു വഴുവാടിക്കും പൈനുംമൂടിനും ഇടയിൽ സ്കൂൾ തുടങ്ങിയത്. ജാതിയുടെ പേരിൽ അകറ്റി നിർത്തപ്പെട്ടവർക്കും വിദ്യാവെളിച്ചം നൽകണമെന്ന ലക്ഷ്യത്തോടെയായിരുന്നു തുടക്കം. തഴക്കര പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, അഞ്ച് വാർഡുകളിലുള്ളവരായിരുന്നു സ്കൂളിലെ വിദ്യാർഥികളില്‍ ഏറിയ പങ്കും. പിന്നാക്ക, ദളിത് വിഭാഗങ്ങളിൽപ്പെട്ട ഒട്ടേറെ കുട്ടികൾ ഇവിടെനിന്നു പഠിച്ചിറങ്ങി.

ഉയർന്ന സ്ഥലത്തുള്ള സ്കൂളിനെ മേലേപ്പള്ളിക്കൂടമെന്നും പൈനുംമൂടിന്റെയും വഴുവാടിയുടെയും അതിരുകൾ പങ്കിടുന്നതിനാൽ മൂലേപ്പള്ളിക്കൂടമെന്നും സ്കൂളിന് വിളിപ്പേരും വന്നു. ഓരോ ക്ലാസിനും രണ്ടും മൂന്നും ഡിവിഷൻവരെ ഉണ്ടായിരുന്ന കാലം മൂലേപ്പള്ളിക്കൂടത്തിലെ പൂർവ വിദ്യാർഥികളുടെ ഓർമ്മയിലുണ്ട്. കാലത്തിനനുസരിച്ച് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ വ്യക്തിഗത മാനേജ്മെന്റിനു കഴിയാതെ വന്നതോടെ കുട്ടികളുടെ എണ്ണം കുറഞ്ഞു. ശോഷിച്ച് ശോഷിച്ച് അത് ഒറ്റക്കുട്ടിയായി. കഴിഞ്ഞ അധ്യയന വർഷം നാലാംതരത്തിൽ ഒരു വിദ്യാർഥിനിയും പ്രഥമാധ്യാപികയുമായാണ് സ്കൂൾ പ്രവർത്തിച്ചത്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version